ഒറ്റികൊടുത്തവര്‍ വെട്ടിലാകും... കെ. സുരേന്ദ്രനെ വെട്ടിലാക്കാന്‍ കൂട്ടുനിന്ന നേതാക്കന്‍മാരെല്ലാവരും കുടുങ്ങും; കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു; ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ സുരേന്ദ്രന്‍ അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവരെ കാണും; നിര്‍ണായക നീക്കത്തിനൊരുങ്ങി ദേശീയ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ. സുരേന്ദ്രനെ പുറത്താക്കാനായി നടന്ന കളികളുടെ ഭാഗമായ ബിജെപി നേതാക്കള്‍ കുടുങ്ങുമെന്നാണ് സൂചന. സുരേന്ദ്രനെ ഒറ്റപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ബിജെപിയെ ദേശീയ തലത്തില്‍ തന്നെ ബാധിച്ചു.
അതിനാല്‍ തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരെ കാണും.
വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തിന്റെ പേരു കൂടി വലിച്ചിഴയ്ക്കപ്പെട്ടതില്‍ അവരും അസ്വസ്ഥരായിരുന്നു. എതിര്‍സ്ഥാനാര്‍ഥിയെ കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍നിന്നു പിന്മാറ്റി എന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സുരേന്ദ്രന്‍.
ഇതിനിടെ, മഞ്ചേശ്വരത്ത് പത്രിക നല്‍കിയ ബിഎസ്പി സ്ഥാനാര്‍ഥി കെ. സുന്ദര പിന്മാറാന്‍ കൈക്കൂലി നല്‍കിയെന്ന കേസ് ജില്ലാ െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്പി എ.സതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും അന്വേഷിക്കുക.
കേരള ബിജെപിയിലെ കൈക്കൂലി, ഫണ്ട് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിക്കുകയായിരുന്നുവെന്ന് എതിര്‍പക്ഷം. സംഭവങ്ങള്‍ വിശദീകരിച്ച് ചില നേതാക്കള്‍ ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതിയിരുന്നു. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ബിജെപി വേട്ടയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാന്‍ സമയം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.
കേന്ദ്ര സഹമന്ത്രി വി. മുരളീധരനും യോഗങ്ങളില്‍ പങ്കെടുക്കുമെന്നറിയുന്നു. സുരേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും എല്ലാം വിലയിരുത്തിയ ശേഷം ഉചിതമായ നടപടി ഉണ്ടാകുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂവെന്നും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പണ ഇടപാടിലും ട്വിസ്റ്റ് ഉണ്ടാകുകയാണ്. കവര്‍ച്ചയില്‍ നഷ്ടപ്പെട്ട തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി നല്‍കി. പണം ഡല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിനു മറ്റൊരാള്‍ ഏല്‍പിച്ചതാണെന്നും രേഖകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കണ്ടെടുത്ത 1.40 കോടി രൂപയും കാറും ഉടന്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണു പരാതി നല്‍കിയതെങ്കിലും യഥാര്‍ഥത്തില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നും ഇതില്‍ 3.25 കോടി രൂപ കാറിന്റെ കാര്‍പ്പറ്റിനടിയിലും പിന്‍സീറ്റിനുള്ളിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ബാക്കി 2 കോടിയിലേറെ രൂപ കണ്ടെത്താനാവാതെ വട്ടം കറങ്ങുന്ന പൊലീസിന് ധര്‍മരാജന്റെ പുതിയ നീക്കം തലവേദനയായി. ഹര്‍ജിയില്‍ പറയുന്ന ബിസിനസ് ആവശ്യം തെറ്റാണെന്നതിനുള്ള തെളിവും ഇനി ശേഖരിക്കേണ്ടിവരും. മോഷണം, മോഷണ മുതല്‍ കണ്ടെടുക്കല്‍ എന്നിവ സംബന്ധിച്ച അന്വേഷണം കുറച്ചു ദിവസമായി മന്ദഗതിയിലാണ്. പണത്തിന്റെ വരവ് സംബന്ധിച്ചു ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന തിരക്കില്‍ തെളിവെടുപ്പും പണം കണ്ടെത്തലും വൈകിയെന്ന് ആരോപണമുണ്ട്.
ബാക്കി 2 കോടിയിലേറെ രൂപ കണ്ടെത്തുന്നതിന്റെ ഭാഗമായി, വിയ്യൂര്‍ ജയിലിലുള്ള 10 പ്രതികളെ വീണ്ടും ചോദ്യം ചെയ്തു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പണം കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
"
https://www.facebook.com/Malayalivartha



























