ആശുപത്രിയിലെ ഓക്‌സിജന്‍ മോക്ഡ്രില്ലിനെ തുടര്‍ന്ന് 22 പേര്‍ മരിച്ചു; ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി അധികൃതർ, ചികിത്സയിലായിരുന്ന 55 രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി

ആശുപത്രിയിലെ ഓക്‌സിജന്‍ മോക്ഡ്രില്ലിനെ തുടര്‍ന്ന് 22 പേര്‍ മരിച്ചത് നടുക്കത്തോടെയാണ് അധികൃതർ കേട്ടത്. ഇതിന് പിന്നാലെ ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി. ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ആഗ്രയിലെ ‘ശ്രീ പരാസ്’ ആശുപത്രി അടച്ചുപൂട്ടിയിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇവിടെ ചികിത്സയിലായിരുന്ന 55 രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെന്നും ജില്ലാ കലക്ടര്‍ പ്രഭു എന്‍.സിങ് വ്യക്തമാക്കുകയുണ്ടായി. സംഭവത്തെ കുറിച്ച് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
അതേസമയം ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയുമായി ബന്ധമില്ലെന്നു പരാസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് വിശദീകരിക്കുകയും ചെയ്തു. ആശുപത്രി ഉടമ അരിഞ്ജയ് ജെയിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ വിഡിയോയിലാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പങ്കുവച്ചത്. ഏപ്രില്‍ 26നു രാവിലെ 5 മിനിറ്റ് ഓക്‌സിജന്‍ നല്‍കുന്നതു നിര്‍ത്തിവച്ചു നടത്തിയ പരീക്ഷണത്തിനൊടുവില്‍ 22 പേരുടെ ശരീരം നീലനിറത്തിലായെന്നായിരുന്നു ഉടമയുടെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha