കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഈ മാസം നല്‍കുമെന്ന് തിരുവഞ്ചൂര്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ മുഴുവന്‍ കുടിശികയും ഈ മാസം കൊടുത്തുതീര്‍ക്കുമെന്നും ഇതിനായി 107 കോടി രൂപ വായ്പയെടുക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടിയായി നിയമസഭയെ അറിയിച്ചു.
അടുത്ത ജൂണ്‍ മുതല്‍ എല്ലാ മാസവും 15നു പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. 15000 രൂപ വരെ പെന്‍ഷനുള്ള എല്ലാവര്‍ക്കും ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെ പെന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
പെന്‍ഷന്‍ നല്‍കാന്‍ 1984ല്‍ തീരുമാനം എടുത്തെങ്കിലും ഫണ്ട് രൂപീകരിച്ചിരുന്നില്ല. പിന്നീടു വന്ന സര്‍ക്കാരുകള്‍ പെന്‍ഷന്‍ കൊടുക്കണം എന്നു പറയുന്നതല്ലാതെ അതിനായി തുക മാറ്റിവയ്ക്കാന്‍ തയാറായില്ല.
കെഎസ്ആര്‍ടിസി 22.5 കോടി രൂപയും സര്‍ക്കാര്‍ 20 കോടി രൂപയും നിക്ഷേപിച്ച് ഇപ്പോള്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ചാണു ജൂണ്‍ മുതല്‍ പെന്‍ഷന്‍ വിതരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















