മൂന്ന് കെ.എസ്.ആര്‍,ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

മൂന്ന് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് അടക്കം മൂന്നു ബസുകള്‍ കൂട്ടിയിടിച്ച് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നുരാവിലെ എട്ടു മണിക്ക് വെഞ്ഞാറമൂട് പിരപ്പന്‍കോട് തൈക്കാട് ജംഗ്ഷനു സമീപത്തായിരുന്നു അപകടം. മത്സ്യവുമായി മുന്നില്‍ പോയ പിക് അപ്പ് വാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിനു കാരണം. അതോടെ പിന്നാലെ വന്ന ബസുകള്‍ ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു.
എറണാകുളം, റാന്നി, പുനലൂര്‍ ഡിപ്പോകളില്‍ നിന്നും തിരുവനന്തപുരത്തേക്കു വരുകയായിരുന്നു ബസുകള്‍. എറണാകുളത്തുനിന്നു വന്ന ബസാണ് പിക് അപ്പ് വാനില്‍ ഇടിച്ചത്. പരുക്കേറ്റ ഇരുപത് പേരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തൈക്കാട് സെന്റ് ജോസഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
അഖില്‍. ആര്‍. നായര്‍ ചടയമംഗലം(22), ജോര്‍ജ്ജ് കുട്ടി(68)ആയൂര്‍, ജയശ്രീ(44) കാട്ടുപുറം, ജോണ്‍കുട്ടി(68)ആയൂര്‍, മഞ്ചു(33) വെഞ്ഞാറമൂട്, നന്ദന കൃഷ്ണ(28) കിളിമാനൂര്‍, പ്രീത(37) വെഞ്ഞാറമൂട്, പുഷ്പാംഗദന്‍(62), രഘുനാഥന്‍(42) പുനലൂര്‍, രജിത(39) കിളിമാനൂര്‍, ശശിധരന്‍പിള്ള(52) കാട്ടുപുറം, ശാന്തി ജോര്‍ജ്ജ് (54) അടൂര്‍, ശശിധരന്‍പിള്ള(71) കുന്നത്തൂര്‍, സൂര്യ ശ്രീകുമാര്‍(28), സുരേഷ് കുമാര്‍(55) വക്കം. സുരേഷ്(44) കല്ലിയൂര്‍, വിജയന്‍(55)അഞ്ചല്‍, വിനീഷ്(25) പത്തനംതിട്ട എന്നിവരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















