പ്രേമത്തില്‍ കുടുങ്ങിയത് പ്രായപൂര്‍ത്തിയാകാത്തവര്‍; കുട്ടികളെ മറയാക്കിയത് വമ്പന്മാര്‍ തന്നെ

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിച്ച് പ്രേമം സിനിമ അപ് ലോഡ് ചെയ്യിപ്പിച്ചതാണെന്ന് ഏതാണ്ട് സ്ഥിരീകരണമായി. പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍ നെറ്റില്‍ അപ് ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥിയെ മറയാക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വിദ്യാര്‍ഥി പിടിയിലാകുന്നത്. 16 വയസാണ് പ്രായം. വിദ്യാര്‍ഥിയും സുഹൃത്തുക്കളും കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധന തുടങ്ങിയപ്പോഴാണ് രക്ഷിതാക്കള്‍ക്ക് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്. വീട്ടിലില്ലാതിരുന്ന വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സഹായത്തോടെ വിളിച്ചുവരുത്തി.
പോലീസെത്തിയതറിഞ്ഞതോടെ വിദ്യാര്‍ഥി പകച്ചു. പോലീസ് തെളിവുകള്‍ നിരത്തിയതോടെ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തി. സാമ്പത്തിക വാഗ്ദാനം ലഭിച്ചതിനെത്തുടര്‍ന്നാണ് സിനിമ അപ് ലോഡ് ചെയ്യാന്‍ കൂട്ടുനിന്നതെന്നാണ് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞത്. സിഡി നല്‍കിയവര്‍ പിടിക്കപ്പെടില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. വലിയ ബന്ധങ്ങളുള്ളവരാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. പരിചയക്കാര്‍ വഴിയാണ് സിഡി തന്നിലേക്കെത്തിയതെന്നും വിദ്യാര്‍ഥി പറഞ്ഞു. വിദ്യാര്‍ഥിയുടെ കൂട്ടുകാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്ന് സംഭവത്തിനുപിന്നില്‍ വലിയ ഗൂഡാലോചന നടന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് വിദ്യാര്‍ഥികള്‍ സിനിമ അപ് ലോഡ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവരുടെ കമ്പ്യൂട്ടറില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ചാറ്റു ചെയ്ത വ്യക്തികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















