എസ്.എഫ്.ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടപടി: പ്രതിപക്ഷം ഇറങ്ങിപ്പോയി

ഇന്നലത്തെ അടിയുടെ കലിപ്പ് ഇന്ന് സഭയിലും. പാഠപുസ്തക അച്ചടി വൈകുന്നതില്‍ എസ്.എഫ്.ഐ പ്രതിഷേധത്തിനു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു. പോലീസ് നടപടി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരാണുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ടി.വി രാജേഷ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അച്ചടി വൈകുന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസാന് പ്രകോപനം സൃഷ്ടിച്ചതെന്ന് രാജേഷ് ആരോപിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എയെ പോലീസ് ഷീല്‍ഡ് കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പച്ചയായ ലീഗ് വത്കരണമാണ് നടക്കുന്നത്. പാഠപുസ്തക അച്ചടി വൈകിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ പുസ്തക വിതരണം ജൂലൈ 20നകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ എന്‍.ശസ്തന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















