മുഖ്യമന്ത്രിയുടെ മറുപടി സഭയില്‍ എത്തുന്നതിന് മുമ്പ് പുറത്ത്; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സ്പീക്കറുടെ റുളിംഗ്; നടപടി മഞ്ഞളാംകുഴി എംഎല്‍എ നല്കിയ അവകാശ ലംഘന നോട്ടീസിനെ തുടര്‍ന്ന്
നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു. വകുപ്പുതലത്തില്‍ നിന്ന് മന്ത്രിക്ക് എഴുതി നല്‍കേണ്ട വിവരണമാണ് ചോര്‍ന്നത്. ഇത് നിയമസഭാ അംഗങ്ങളുടെ അവകാശ ലംഘനല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഗുരുതമായ വീഴ്ചയാണ് ഉണ്ടായത്. കുറ്റം ചെയ്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്കി.
മദ്രസ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി സഭയില്‍ ഉത്തരം നല്‍കുന്നതിന് മുമ്പുതന്നെ ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി എംഎല്‍എയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ചോദ്യോത്തര വേളയില്‍ മന്ത്രി നല്‍കേണ്ട ഉത്തരം ചോര്‍ന്നുവെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. ഇതിലാണ് സ്പീക്കര്‍ സര്‍ക്കാരിന് റൂളിങ് നല്‍കിയത്.
https://www.facebook.com/Malayalivartha