Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാര്‍ട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോര്‍ക്കണം'; നടന്‍ പ്രേംനസീറിനോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്

10 JUNE 2021 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ചലച്ചിത്ര രംഗത്ത് ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ച മഹാനടന്‍ പ്രേംനസീറിനോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു മഹാനായ നടനു വേണ്ടി മറ്റു പാര്‍ട്ടിക്കാരാണ് പലതും ചെയ്തതെന്നോര്‍ക്കണമെന്നും, കോണ്‍ഗ്രസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ആലപ്പി അഷറഫ് കുറിപ്പില്‍ പറയുന്നു.

ഇത്രയും കാര്യങ്ങള്‍ സത്യസന്ധമായി ഇപ്പോള്‍ തുറന്നു പറഞ്ഞത് കോണ്‍ഗ്രസിലെ കലാസാംസ്കാരിക സംഘടനയില്‍ മാറ്റം അനിവാര്യമായതിനാലാണെന്നും അദ്ദേഹം കുറിച്ചു. അതോടൊപ്പം ശൈലി മാറ്റി ജനങ്ങളിലേക്കിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാലിടറിയ കലാസാഹിതി

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസ് ഈഅടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു , എന്റെ ഡാഡിയുടെ പെട്ടന്നുള്ള മരണകാരണം അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത് മുലമാണന്ന്.

അന്ന് കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ പ്രചരണത്തിനായി ഒരോ സ്ഥാനാര്‍ത്ഥിയുടെയും വിജയത്തിനായ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അദ്ദേഹം അക്ഷീണം ഓടി നടന്നു പ്രവര്‍ത്തിച്ചു.

അത് അദ്ദേഹം ജീവിതത്തില്‍ അന്നുവരെ അനുഷ്ടിച്ചിരുന്ന ദിനചര്യകളെല്ലാം തകിടം മറിച്ചു ,' ഇതേ തുടര്‍ന്ന്

രോഗബാധിതനായതോടെയാണ് ആ വിലപ്പെട്ട ജീവന്‍ നമുക്ക് നഷ്ടപ്പെട്ടത്.

ഇതായിരുന്നു മകന്‍ ഷാനുവിന്റെ നിഗമനം.

അത് നൂറു ശതമാനം സത്യമാണന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

കാരണം ഇതേക്കുറിച്ചു നസീര്‍ സാര്‍ എന്നോട് മനസ്സ് തുറന്നിട്ടുണ്ട്,

പിന്നീടൊരവസരത്തില്‍ ഞാന്‍ അത് പറയാം.

ചലച്ചിത്ര രംഗത്ത് ലോക റിക്കാര്‍ഡുകള്‍ സ്ഥാപിച്ച ആ പ്രതിഭയോട് കോണ്‍ഗ്രസ്സ് പിന്നീട് നീതി കാട്ടിയില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ആ മാഹാനായ നടന്റെ വിയോഗശേഷം കേരളത്തില്‍ സര്‍ക്കാറുകള്‍ പലതും മാറിമാറി വന്നു .

ഇവരിലാരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായ് എന്തെങ്കിലും ചെയ്തെതെന്ന് നമുക്ക് പരിശോധിച്ച്‌ നോക്കാം. സത്യം പറയട്ടെ - കോണ്‍ഗ്രസ്സുകാര്‍ ഒന്നും ചെയ്തില്ല.

ഒന്നാം പിണറായ് സര്‍ക്കാര്‍ നസീര്‍സാര്‍ പഠിച്ച ചിറയന്‍കീഴിലെ സ്കുളില്‍ സ്മാരകം പണിയാന്‍ രണ്ടു കോടി അനുവദിച്ചത് അന്ന് വല്യ വാര്‍ത്തയായിരുന്നുവല്ലോ.

തിരുവനന്തപുരത്തെ വെള്ളയമ്ബലത്ത് നിത്യഹരിത നായകന്റെ പ്രതിമ സ്ഥാപിക്കാനായ് BJP യുടെ രാജ്യസഭാംഗം സുരേഷ് ഗോപി ഇതിനോടകം എത്തിച്ചത് 16 ലക്ഷം രൂപയാണ്.

പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാന്‍ സ്ഥലമനുവദിക്കുമെന്ന ഉറപ്പിലാണ്,

കോഴിക്കോട്ടെ ശില്പി ജീവന്‍ തോമസിന് സുരേഷ് ഗോപി ഇതിനോടകം ഈ തുക കൈമാറിയെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും.

മുന്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി AK ബാലന്റെ പിന്‍ന്തുണയോടെയാണ് പ്രേംനസീര്‍ ഫൗണ്ടേഷന് രൂപം നല്കിയത്.

നിര്‍മ്മാതാവും BJP ക്കാരനുമായ സുരേഷ് കുമാറിന്റെ പ്രയത്നഫലമായാണ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രേംനസീറിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്.

ഗ്രന്ഥത്തിന്റെ പ്രകാശനം എര്‍ണാകുളത്ത് പ്രൗഢഗംഭീരമായ സദസ്സില്‍ നിര്‍വ്വഹിച്ചത്

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചായിരുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാര്‍ട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോര്‍ക്കണം.

മറ്റൊന്നുകൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താം.

ഇത്തവണത്തെ കലാഭവന്‍ മണി പുരസ്കാരം എനിക്കായിരുന്നു , ചാലക്കുടിയില്‍ നടന്ന പുരസ്കാര ദാനചടങ്ങില്‍ സംവിധായകനും കലാഭവന്‍ മണി ട്രസ്റ്റ് ഭാരവാഹിയുമായ സുന്ദര്‍ ദാസിന്‍്റെ പ്രസംഗമധ്യേയാണ് അക്കാര്യം ഞാനറിഞ്ഞത് - കലാഭവന്‍ മണിക്ക് സ്മാരകം നിര്‍മ്മിക്കാനായ് ചാലക്കുടി നഗരമധ്യത്തില്‍ 12 സെന്റെ ഭുമി ഇതിനോടകം ലഭിച്ചു കഴിഞ്ഞു, മാത്രമല്ല സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപ കലാഭവന്‍ മണി ട്രസ്റ്റിന്റെ അക്കൗണ്ടില്‍ എത്തിയും കഴിഞ്ഞു.

എത്ര വേഗത്തിലാണ് ആ അനശ്വര കലാകാരന്‍ ആദരിക്കപ്പെട്ടത്.

ഒരു നിമിഷം നസീര്‍ സാറിനെയും കോണ്‍ഗ്രസ്സിനെയും കുറിച്ച്‌ ഞാന്‍ അറിയാതെ ഓര്‍ത്ത് പോയി...

കോണ്‍ഗ്രസ്സിലെ സാംസ്കാരിക നായകന്മാരുടെ അഭാവം എന്തുകൊണ്ടാണന്നതിന് ഞാന്‍ വേറെ ഉദാഹരണം നിരത്തേണ്ടതില്ലല്ലോ.

അവഗണന അത് തന്നെയാണ് കാരണം.

കോണ്‍ഗ്രസ്സിനുമുണ്ടു് ഒരു സാംസ്കാരിക സംഘടന -

"സാംസ്കാരസാഹിതി "

എന്നാണ് പേര്.

ഞാനതിന്റെ ഒരു വൈസ് ചെയര്‍മാനായപ്പോഴാണ് അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലായത്.

സാംസ്കാരിക സാഹിതി,

അത് കോണ്‍ഗ്രസ്സിലേക്ക് പെട്ടന്ന് കടന്നു വരുന്നവര്‍ക്കുള്ള ക്വോറന്‍റ്റയിന്‍ സെന്‍ട്രറാണ് .

ഭാരവാഹികളില്‍ കലാ സാഹിത്യ രംഗത്തുള്ളവര്‍ മരുന്നിന് പോലുമില്ല.

കോണ്‍ഗ്രസ്സ് ശൈലി മാറ്റത്തിന് തുടക്കമിട്ടുവെങ്കിലും ഇവിടെ ഇപ്പോഴും

ജന്മി കുടിയാന്‍ വ്യവസ്ഥയാണ്.

AICC യില്‍ കുറഞ്ഞ ഫോണ്‍ കോളുകള്‍ കൈ കൊണ്ടുപോലും തൊടാത്ത നേതൃത്വം ,

സ്ഥാനമാനങ്ങള്‍ അലങ്കാരമായ് സൂക്ഷിക്കുന്നവര്‍.

ഇവര്‍ക്കേത് പ്രേംനസീര്‍..?

ഇവര്‍ക്കേത് കലാഭവന്‍ മണി...?

കലയെവിടെ കലാസാഹിതിയെവിടെ.

ഇവിടം കാര്യക്ഷമമായാല്‍ കലയും സാഹിത്യവും ,കവിതയുമൊക്കെ സൃഷ്ടിക്കുന്ന പ്രതിഭകള്‍ കോണ്‍ഗ്രസ്സ് സംഘടനയില്‍ എത്തപ്പെടുമായിരുന്നു.

ഇവിടം നന്നായാലേ കലാകാരന്‍ന്മാര്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ വാങ്ങി കൊടുക്കാന്‍ പറ്റു, :

ഇവിടം നന്നായലേ സോഷ്യല്‍ മീഡിയായിലൂടെ കോണ്‍ഗ്രസ്സിന്റെ പ്രതികരണ ശേഷിയുള്ള പ്രതിഭകളായ സാംസ്ക്കാരിക നായകന്മാരെ നിരത്താന്‍ പറ്റൂ.

ഇവിടം നന്നായാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സമൂഹത്തില്‍ അവരിലൂടെ കൂടുതല്‍ മതിപ്പ് ലഭിക്കുകയും ചെയ്യും.

ശുദ്ധികലശം ഇവിടെയാണ് വേണ്ടത്, അതാണ് സത്യം.

പുതിയ KPCC പ്രസിഡന്‍റ് ഈ സംഘടനയുടെ അലകും പിടിയും മറ്റുമെന്ന് പ്രത്യാശിക്കാം.

അല്ലങ്കില്‍ ഇനി വരുന്ന കോണ്‍ഗ്രസ് തലമുറ പ്രേംനസീറിന്റെ കുടുബത്തോടും മറ്റു പല കലാ സാഹിത്യകാരന്മാരോടും സാംസ്കാരിക നായകന്മാരോടും മാപ്പ് പറയേണ്ടിയതായ് വരും..

ഇത്രയും കാര്യങ്ങള്‍ സത്യസന്ധമായ് ഇപ്പോള്‍ തുറന്നു പറഞ്ഞത് കോണ്‍ഗ്രസ്സിലെ കലാസാംസ്കാരിക സംഘടനയില്‍ മാറ്റം അനിവാര്യമായതിനാലാണ്.

കലകരണപ്പെട്ട ,ആസൂത്രണം ചെയ്തുള്ള ഫോട്ടോ ഷൂട്ടു കൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാര്യമില്ല.

ശൈലി മാറ്റി ജനങ്ങളിലേക്കിറങ്ങണം.

കാലാ സാഹിത്യ രംഗത്ത് അംഗീകാരങ്ങള്‍ ഉള്ളവര്‍ മാത്രം

ഈ സംഘടനയുടെ

നേതൃത്വങ്ങള്‍ അലങ്കരിച്ചാലേ ന്യൂനതകള്‍ക്ക് പരിഹാരമാകൂ,

ശരിക്കുള്ള കലാകാരന്മാര്‍ വന്നാല്‍ അവര്‍ സംഘടനയെ നേര്‍വഴിക്ക് കൊണ്ടു പോകും.

ഇനി സത്യം പറഞ്ഞതിന്റെ പേരില്‍ വേണമെങ്കില്‍ എന്റെ പേരില്‍ നടപടിയാകാം.

ഞാനില്ലങ്കില്‍ നാളെ മറ്റൊരാള്‍ വരും ചങ്കുറപ്പോടെ നെഞ്ചുവിരിച്ച്‌

സത്യം പറയാന്‍....

അതാണ് ചരിത്രം.

ആലപ്പി അഷറഫ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends