'സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറന്നോളൂ, പക്ഷേ അത് കൂടൊരുക്കാന്‍ കൂടെ നിന്ന മനുഷ്യന്റെ നെഞ്ചത്തേക്ക് വേണ്ട'; 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറിന്റെ സവര്‍ണ്ണ ബോധത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റെ കെ.എം. അഭിജിത്ത്
കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരനെതിരേ മാധ്യമ പ്രവര്ത്തകന് നികേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ കെ.എസ്.യു സംസ്ഥാന പ്രസിഡന്റെ കെ.എം. അഭിജിത്ത്. 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറെന്ന മാധ്യമ പ്രവര്‍ത്തകന്റെ സവര്‍ണ്ണ ബോധത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് അഭിജിത്ത് പറഞ്ഞു. സുധാകരനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചപ്പോഴും അദ്ദേഹം നല്കിയ മറുപടി നിങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തുന്നു.- ഇന്ന് ഇതുപോലെ ജീവനോടിരിക്കാനും, ഇങ്ങനെയൊക്കെ മാധ്യമസ്ഥാപനം നടത്താനും സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തില്‍ നിന്ന് താങ്കളെയും, താങ്കളുടെ പിതാവിനെയും, കുടുംബത്തെയും സംരക്ഷിക്കാനും മുന്നിട്ട് നിന്ന മനുഷ്യരില്‍ കെ.സുധാകരനെന്ന നേതാവും ഉണ്ടായിരുന്നു.- അഭിജിത്ത് ഓര്‍മപ്പെടുത്തി. പരാമര്‍ശത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക നായകരേയും അഭിജിത്ത് വിമര്‍ശിച്ചു.
ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയായിരുന്നു നികേഷ് കുമാറിന്റെ വിവാദ പരാമര്‍ശം. പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
കെ.എം. അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
''കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട ശ്രീ കെ. സുധാകരന് എം.പിയുമായുള്ള അഭിമുഖത്തിനിടയില്‍ 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറെന്ന മാധ്യമ പ്രവര്‍ത്തകന്റെ സവര്‍ണ്ണ ബോധത്തിന്റെ നേര്‍സാക്ഷ്യമാണ്. കെ.പി.സി.സി അധ്യക്ഷനെ ജാതി പറഞ്ഞ് ആക്ഷേപിക്കാന്‍ ശ്രമിക്കുമ്ബോഴും ശ്രീ കെ.സുധാകരന് നല്കിയ മറുപടി ഒരിക്കല്‍കൂടി ശ്രീ.നികേഷ്, നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ന് ഇതുപോലെ ജീവനോടിരിക്കാനും, ഇങ്ങനെയൊക്കെ മാധ്യമസ്ഥാപനം നടത്താനും സി.പി.എമ്മിന്‍്റെ കൊലക്കത്തി രാഷ്ട്രീയത്തില്‍ നിന്ന് താങ്കളെയും, താങ്കളുടെ പിതാവിനെയും, കുടുംബത്തെയും സംരക്ഷിക്കാനും മുന്നിട്ട് നിന്ന മനുഷ്യരില്‍ കെ.സുധാകരനെന്ന നേതാവും ഉണ്ടായിരുന്നു.
'സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറന്നോളൂ, പക്ഷേ അത് കൂടൊരുക്കാന്‍ കൂടെ നിന്ന മനുഷ്യന്റെ നെഞ്ചത്തേക്ക് വേണ്ട'.
ആകെയുള്ള സമാധാനം സാംസ്കാരിക നായകര്‍ക്കെല്ലാം കിറ്റ്കിട്ടിയിട്ടുണ്ടെന്ന സന്തോഷം മാത്രമാണ്..!''
https://www.facebook.com/Malayalivartha