ഓണപ്പരീക്ഷ ഓണത്തിനുശേഷം മതിയെന്ന് ശുപാര്‍ശ

ഓണപ്പരീക്ഷ ഓണത്തിനുശേഷം മതിയെന്ന് ഗുണനിലവാര പരിശോധനാ സമിതി. സെപ്റ്റംബര്‍ 7 മുതല്‍ 15 വരെ പരീക്ഷ നടത്താനാണ് ശുപാര്‍ശ. അന്തിമതീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലുണ്ടാകും. പാഠപുസ്‌കങ്ങള്‍ ഇനിയും സ്‌കൂളുകളില്‍ എത്തിക്കാനാവാത്തതിനാലാണ് പരീക്ഷമാറ്റാന്‍ ഗുണനിലവാര പരിശോധനാ സമിതി ശുപാര്‍ശ ചെയ്തത്. പാഠം പുസ്തക അച്ചടി പൂര്‍ത്തിയാകത്തത് വന്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ശുപാര്‍ശ വന്നത്.
https://www.facebook.com/Malayalivartha





















