കേരളത്തിന് ഇനി ഒരു ലക്ഷം കോടി രൂപ വരെ വായ്പയെടുക്കാം.... കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പ പരിധി കേന്ദ്ര സർക്കാർ ഉയർത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിടക്കം പ്രതിസന്ധിയിലായ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര നടപടി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പ പരിധി കേന്ദ്ര സർക്കാർ ഉയർത്തി. കേരളത്തിന്റെ വായ്പാ പരിധി ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തി.. കേരളത്തിന് മാത്രമല്ല , ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കിയ സംസ്ഥാങ്ങളായ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും ഇനി ആവശ്യമെങ്കിൽ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതിയായി.
സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്രം നിർദ്ദേശിച്ച നാല് നിബന്ധനകൾ പാലിച്ചതാണ് സംസ്ഥാനങ്ങൾക്ക് ഗുണകരമായത്. പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആധാറും റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം വളരെ മുമ്പ് തന്നെ ഈ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കേന്ദ്ര നടപടി ഏറെ ആശ്വാസകരമാകുമെന്നാണ് കരുതുന്നത്. വായ്പാ പരിധി ഉയർത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് ഏകദേശം രണ്ടുലക്ഷത്തി പതിനാലായിരം കോടി രൂപ കൂടി കിട്ടും. ഇതിൽ കേരളത്തിന് മാത്രമായി എത്ര രൂപ കിട്ടും എന്നത് വ്യക്തമാകേണ്ടതുണ്ട്.
ലോക്ക്‌ഡൗൺ നീണ്ടതോടെ സംസ്ഥാനം നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് . ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി എസ് ടി വരുമാനം 1043 കോടിയായി കുത്തനെ താഴ്ന്നു. 1255 കോടിയുടെ കുറവാണ് ഒരു മാസത്തിനിടെ സംഭവിച്ചത്. സംസ്ഥാനസര്‍ക്കാരിന്‍റെ നേരിട്ടുള്ള വിഹിതമായ എസ് ജി എസ് ടി 1075 കോടിയില്‍ നിന്ന് 477 കോടിയായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവാണ് ഇതിൽ സംഭവിച്ചത്. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല. ഇതെല്ലം വരുമാനത്തിൽ വൻ ഇടിവാണ് വരുത്തിയത്
അതേസമയം വായ്‌പ്പാ എടുക്കുന്നത് സംബന്ധിച്ച് പേടിയ്‌ക്കേണ്ട കാര്യമില്ലെന്നും കേരളത്തിന്റെ പൊതുകടം യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു . കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. മരുന്ന്, ജോലിയില്ലാത്തവര്‍ക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഒരു അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കി
https://www.facebook.com/Malayalivartha