എറണാകുളം ഫ്ലാറ്റ് പീഡനക്കേസ് തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് തുറന്നു സമ്മതിച്ചു പോലീസ് ...കോടതിയിൽ ഹാജരാക്കിയ മാർട്ടിന് ജാമ്യം നിഷേധിച്ചു

എറണാകുളം ഫ്ലാറ്റ് പീഡനക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പൊലീസ്. പരാതി ലഭിച്ചയുടൻ വേണ്ട ശ്രദ്ധ നൽകിയില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണർ നാഗരാജു പറഞ്ഞു. വീടുകളിലെ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ദൗത്യം ഏറ്റെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ആ ഘട്ടത്തില്‍ അന്വേഷണം നടത്തുകയും തൃശൂരില്‍ അന്വേഷണത്തിനായി സംഘം പോകുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് വ്യാപനവും തുടര്‍ന്നു വന്ന ലോക്ക്ഡൌണും അന്വേഷണം മന്ദഗതിയിലാക്കി.
പരാതി നൽകിയപ്പോൾ ഉടൻ കേസിൻ്റെ ഗുരുതരാവസ്ഥ കണ്ടെത്താൻ കഴിഞ്ഞില്ല. യുവതിക്ക് കാര്യമായ പരിക്കുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ട ഉടൻ നടപടി സ്വീകരിച്ചു. അപ്പോഴേക്കും പക്ഷെ പ്രതി രക്ഷപ്പെട്ടു.
നിയമപരമായ എല്ലാ നടപടികളും നടത്തിയിരുന്നു. പാസ്പോർട്ട് തടയുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. വീഴ്ച വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയതിൽ കാരണം കണ്ടെത്തും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ അത് അന്വേഷണത്തിൽ പുറത്തുവരും.പ്രതി കുറ്റം ചെയ്തതിന് കൃത്യമായ തെളിവുകൾ ഉണ്ട്.
ഇന്നലെ രാത്രിയാണ് മാര്‍ട്ടിന്‍ പൊലീസ് പിടിയാകുന്നത്. അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു . മാർട്ടിൻ ജോസഫിന്, ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റിൽ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ കൂടുതൽ ഗാർഹിക പീഡന കേസുകൾ ഉണ്ട്. ഇവ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്തും
തൃശൂർ മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ. എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി മാർട്ടിനു പുറമെ പ്രതിയെ സഹായിച്ച മൂന്നു പേർ പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിനെതിരെ കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിലവിൽ ഉണ്ട്
മാര്‍ട്ടിന്‍റെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും. ആഢംബര ജീവിതത്തിന് ഇത്രയും പണം എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നും അന്വേഷിക്കും. മാര്‍ട്ടിനെതിരെ മറ്റൊരു പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്- അക്കാര്യവും വിശദമായി അന്വേഷിക്കും.
വിവാഹ വിവാഹേതര ബന്ധത്തിലെ പീഡന പരാതികളിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കാരണം കൊച്ചി പോലുള്ള സിറ്റിയില്‍ ഇത്തരം വിവാഹേതര ലിവിംഗ് റ്റു ഗെദര്‍ ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു.
ഓരോ ദിവസവും നിരവധി പരാതികള്‍ വരുന്നു. അതിന്റെ തീവ്രത ദിവസംതോറും കൂടിവരികയാണ്. ഇത്തരം പരാതികളൊക്കെ വരുദിവസങ്ങളില്‍ കൃത്യമായി അന്വേഷിക്കും. അതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha