ദുരൂഹമായി ഇറാനിയന്‍ പത്തേമാരി. രണ്ട് പാകിസ്ഥാനികള്‍ വഴിയ്‌ക്കുവെച്ച് മുങ്ങി, അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ ഐ എ

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ പിടികൂടിയ ഇറാനിയന്‍ പത്തേമാരി ബറൂക്കിയിലുണ്ടായിരുന്ന രണ്ട് പാകിസ്ഥാനികളെ യാത്രയ്ക്കിടെ കാണാതായി. ഇറാനിലെ കലാട്ട് തുറമുഖത്തുനിന്ന് പുറപ്പെട്ട പത്തേമാരിയില്‍ പാകിസ്ഥാന്‍, ഇറാന്‍ പൗരന്മാരായ 14 പേരാണുണ്ടായിരുന്നത്. ആലപ്പുഴ തീരത്തുവച്ച് കോസ്റ്റ്ഗാര്‍ഡ് പത്തേമാരി പിടികൂടുമ്പോള്‍ 12 പേര്‍ മാത്രമാണുണ്ടായിരുന്നത്. പാകിസ്ഥാനികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് മനസിലായത്. ഇവര്‍ രക്ഷപ്പെട്ടതാണോ അപകടത്തില്‍പ്പെട്ടതാണോയെന്ന് കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യംചെയ്താലേ പാകിസ്ഥാനികള്‍ക്ക് എന്തുസംഭവിച്ചുവെന്ന് മനസിലാവൂ.
പകുതിവഴിയായപ്പോള്‍ രണ്ടുപേര്‍ നീന്തി കരപറ്റിയെന്നാണ് പത്തേമാരിയിലുണ്ടായിരുന്ന ഒരാളുടെ മൊഴി. എന്നാല്‍ എവിടെവച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് അറിയില്ലത്രേ. നിജസ്ഥിതി അറിയാന്‍ ഇവരെ കസ്?റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു. കസ്?റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നെയ്യാറ്റിന്‍കര കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. തീരസേന പിടിച്ചെടുത്തപ്പോള്‍ പത്തേമാരിയിലെ വല വെള്ളത്തിലായിരുന്നു. ഈ വല പിടിച്ചുകയറ്റാനുള്ള ശ്രമം വിഫലമായപ്പോള്‍ തീരസംരക്ഷണസേനാംഗങ്ങള്‍ വല മുറിക്കുകയായിരുന്നു. വലയില്‍ കൂറ്റന്‍ കല്ലാണുണ്ടായിരുന്നതെന്നാണ് പത്തേമാരിയിലുണ്ടായിരുന്നവരുടെ മൊഴി. എന്നാല്‍ കടലില്‍ എവിടെനിന്നാണ് കല്ലുകിട്ടിയതെന്ന ചോദ്യത്തിന് മറുപടിയില്ല.
മേയ് 25ന് കലാട്ട് തുറമുഖത്തുനിന്ന് തിരിച്ച പത്തേമാരിയാണ് പിടിയിലായതെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റാ) ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യമാണ് ഇറാന്‍. അതിനാല്‍ നടപടികള്‍ കരുതലോടെയും കൂടിയാലോചിച്ചും മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതിനിടെ, നെയ്യാ?റ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ സുരക്ഷാ കാരണങ്ങളാല്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി.
വിദേശബന്ധമുള്ള കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് രണ്ടുദിവസത്തിനകം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീരുമാനമെടുക്കും. കള്ളക്കടത്തിനോ മയക്കുമരുന്ന് കടത്തിനോ ഉപയോഗിക്കുന്നതാണ് പിടിയിലായ ബറൂക്കി എന്ന പത്തേമാരിയെന്നാണ് എന്‍.ഐ.എ പറയുന്നത്. പിടിച്ചെടുത്ത സാറ്റലെറ്റ് ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സിഡാക്ക് ശ്രമിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങളറിയാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് തങ്ങുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















