ഇന്ദിരാ ഭവനില്‍ ഉമ്മന്‍ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തലമാര്‍ അഭിപ്രായ വ്യത്യാസം പറഞ്ഞ് തീര്‍ക്കാന്‍ ചര്‍ച്ച നടത്തി

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചൊവ്വാഴാച രാത്രിയോടെ അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിലും പാര്‍ട്ടിയിലും നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച തര്‍ക്കങ്ങളാണ് ചര്‍ച്ചാ വിഷയമായതെന്ന് അറിയുന്നു. വിഴിഞ്ഞത്തെ സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് ചര്‍ച്ചയില്‍ ധാരണയായെന്നാണ് സൂചന. കൂടാതെ, ആര്‍.എസ്.പിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ അവകാശവാദത്തെ സംബന്ധിച്ചും മൂവരും ചര്‍ച്ച ചെയ്തു. അതേസമയം,? സംഘടനാ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















