വീണ്ടും വീണ്ടും പ്രകാശം മങ്ങുമ്പോള്‍ അത് ബള്‍ബിന്റെ മാത്രം പ്രശ്‌നമല്ല... ബി.ജെ.പിയില്‍ അധ്യക്ഷനെ മാത്രം മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ജേക്കബ് തോമസ്; മൂന്ന് വര്‍ഷം കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ സേഫ് ലാന്‍ഡ് ലഭിക്കുമെന്നും ജേക്കബ് തോമസ്

കേരളത്തിലെ ബി.ജെ.പിയില്‍ നേതൃമാറ്റം എന്ന ആവശ്യത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി ബി.ജെ.പി. നേതാവും മുന്‍ ഡി.ജി.പിയുമായ ജേക്കബ് തോമസ്. നേതൃമാറ്റം മാത്രമല്ല സംവിധാനം തന്നെ മാറമെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. നമ്മള്‍ ഒരു റൂമില്‍ കയറിച്ചെല്ലുമ്പോള്‍ റൂമിലെ ബള്‍ബ് മങ്ങിയിരിക്കുന്നത് കാണുന്നു. അപ്പോള്‍ നമ്മള്‍ അത് മാത്രം മാറ്റും. രണ്ടാഴ്ച കഴിയുമ്പോള്‍ വീണ്ടും മങ്ങിയത് കാണുന്നു, വീണ്ടും മാറ്റുന്നു.
എന്നാല്‍ ശരിക്കും അത് ബള്‍ബിന്റെ പ്രശ്‌നമായിരിക്കുമോ? സാധ്യത കുറവാണ്. ഒരു പക്ഷെ ഇലക്ട്രിക്ക് വയറിന്റെ പ്രശ്‌നമായിരിക്കാം, റൂമിലെ പെയിന്റിന്റെ പ്രശ്‌നമായിരിക്കാം, അതുമല്ലെങ്കില്‍ സ്വിച്ചിന്റെ പ്രശ്‌നമായിരിക്കാം. അങ്ങനെ പല കാരണങ്ങളുണ്ടാവും. ഇതേ സാഹചര്യമാണ് ഇവിടേയും. പുറമെ കാണുന്നത് മാത്രം മാറ്റിയിട്ട് കാര്യമില്ല. മങ്ങലിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടുപിടിക്കണം. നേരെ പറഞ്ഞാല്‍ ആളെ മാറ്റുന്നതിന് പകരം എവിടെയാണ് പാളിച്ച പറ്റിയതെന്ന് മനസ്സിലാക്കണം. അത് പരിഹരിക്കണം. അത് മാത്രമാണ് യഥാര്‍ഥ പരിഹാര മാര്‍ഗമെന്നാണ് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
ഒരു സീറ്റ് എന്ന നിലയില്‍നിന്ന് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത് ബി.ജെ.പി. നേതൃത്വത്തെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. ഇതിന് പിന്നാലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചും പരിഹാരം നിര്‍ദേശിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചിരിക്കുന്നത് ബി.ജെ.പി. നേതാവും മുന്‍ ഡി.ജി.പിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനേയും സി.വി. ആനന്ദബോസിനേയുമാണ്. ഇതില്‍ ആദ്യഘട്ട റിപ്പോര്‍ട്ട് ജേക്കബ് തോമസ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുമുണ്ട്.
ചില കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യാന്‍ തീരുമാനിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ സേഫ് ലാന്‍ഡ് ലഭിക്കുമെന്നതില്‍ സംശയമില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ആദ്യം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ബി.ജെ.പിക്ക് നിലപാടുണ്ടാവണം. അത് പ്രവര്‍ത്തകരിലേക്കെത്തിച്ച് ഇതാണ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടെന്നും ഈ നിലപാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവരെ സജ്ജമാക്കുകയും വേണം. നിലപാട് ഇല്ലാത്തതാണ് പ്രശ്‌നം. നമ്മള്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ അവിടെ സന്ദര്‍ശിച്ച് തിരിച്ച് പോന്നത് കൊണ്ടോ പ്രസ്താവന നടത്തിയത് കൊണ്ടോ മാത്രം അത് ബി.ജെ.പിയുടെ നിലപാട് ആവുകയില്ല. നിലപാടില്ലാതാവുകയേ ചെയ്യൂ. ജനങ്ങള്‍ക്ക് ഗുണമുള്ള ശരിയായ കാര്യത്തില്‍ നിന്നാവണം നിലപാടുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ക്രിമനല്‍ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായോ പകപോക്കലിനായോ ഉപയോഗിക്കുന്നത് ശരിയല്ല എന്നതാണ്. കാരണം ഇതിനെ രാഷ്രീയമായി ഉപയോഗിക്കുമ്പോള്‍ അതിന്റെ അന്വേഷണം എവിടെയുമെത്താതാവും. വിവാദമായ ഓരോന്നും പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha