വാനില്‍ കടത്താന്‍ ശ്രമിച്ച റേഷന്‍ സാധനങ്ങളുമായി യുവാവ് പിടിയില്‍; പ്രതിയെ റിമാൻഡ് ചെയ്തു

വാനില്‍ കടത്താന്‍ ശ്രമിച്ച 27 ചാക്ക് റേഷന്‍ സാധനങ്ങളുമായി ഡ്രൈവര്‍ പിടിയില്‍. ചാത്തന്നൂര്‍ വെളിച്ചിക്കാല പാലവിള പുത്തന്‍വീട്ടില്‍ ഹഷീറാണ് (38) കിളികൊല്ലൂര്‍ പൊലീസിന്റെയും കണ്‍ട്രോള്‍ റൂം സംഘത്തിന്റെയും പിടിയിലായത്. ഇന്നലെ വൈകുനേരം കിളികൊല്ലൂര്‍ സ്റ്റേഷനു സമീപം വാഹന പരിശോധന നടക്കുന്നതിനിടെ എത്തിയ വാന്‍ പൊലീസ് സംഘത്തെ കണ്ടു സ്ഥലത്തു നിന്നു വെട്ടിച്ച് ഇടറോഡ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇയാളുടെ പിന്നാലെ പിന്‍തുടര്‍ന്ന് എത്തിയ സംഘമാണ് വാന്‍ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് സംഘത്തെ വെട്ടിച്ചു കടക്കുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയും ചെയ്തു. ഒരാള്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വാഹനം തുറന്നു പരിശോധിച്ചപ്പോഴാണു ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ കണ്ടെത്തിയത്. സപ്ലൈ ഓഫിസ് വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി റേഷന്‍ സാധനങ്ങളാണെന്നു സ്ഥിരീകരിച്ചു. 20 ചാക്ക് വെള്ള അരി, 5 ചാക്ക് ചുവന്ന അരി, 2 ചാക്ക് ഗോതമ്പ് എന്നിവയാണു പിടികൂടിയത്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.പി.ധനീഷിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ രാജു, കിളികൊല്ലൂര്‍ എസ്‌ഐമാരായ എസ്.ശ്രീനാഥ്, ജയന്‍.കെ.സക്കറിയ, മധു, സന്തോഷ്, സിപിഒമാരായ ഷെമീര്‍ ഖാന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha