15, 16 തീയതികളില്‍ സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ധനലക്ഷ്മി ബാങ്ക് ജീവനക്കാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ നല്‍കി സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരും 15, 16 തീയതികളില്‍ പണിമുടക്കും. എ.ഐ.ബി.ഒ.സിയാണ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ധനലക്ഷ്മി ബാങ്കിലെ ജീവനക്കാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തൃശൂരില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍വിന്ദര്‍ സിംഗ് സമരപ്രഖ്യാപനം നടത്തിയത്.
18ന് ചെറിയ പെരുന്നാള്‍ അവധിയും 19ന് ഞായറാഴ്ച പൊതുഅവധിയും ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















