നുണ പ്രചാരണം തിരുത്തി രാഹുല്‍ ഗാന്ധി, വിഴിഞ്ഞം പദ്ധതിയെ താന്‍ എതിര്‍ത്തില്ലെന്ന് രാഹുല്‍

നുണ പ്രചാരണം അഴിച്ചുവിട്ട് പദ്ധതിയെ വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഒരോ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. രാഹുല്‍ ഗാന്ധി വിഴിഞ്ഞം പദ്ധതിക്കെതിതാണെന്ന പേരിലായിരുന്നു അവസാനമായി ഉണ്ടായ പ്രചാരണം. എന്നാല്‍ വിഴിഞ്ഞം പദ്ധതിക്കു താന്‍ എതിരാണെന്ന പ്രചാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിഷേധിച്ചു. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയതിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്ന മട്ടിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു രാഹുല്‍ വ്യക്തമാക്കിയതായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
രാവിലെമുതല്‍ രാഹുല്‍ ഗാന്ധിയാണു കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അതിനു കാരണമെന്തെന്നും ബിന്ദു കൃഷ്ണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ സമിതി യോഗവുമായി ബന്ധപ്പെട്ടാണു ബിന്ദു അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
പദ്ധതിക്കെതിരെ മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടേയില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അറിയിച്ചതായി ബിന്ദു വെളിപ്പെടുത്തി. ബിജെപിയോടു ചേര്‍ന്നുനില്‍ക്കുന്ന അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കുന്നതില്‍ രാഹുലിനും കോണ്‍ഗ്രസ് നേതൃത്വത്തിനും അതൃപ്തിയുണ്ടായേക്കാമെന്ന ധാരണയോടെ ചിലര്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണു സൂചന.
വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഏറ്റെടുക്കാന്‍ അദാനി മാത്രം വരാനിടയുള്ള സാഹചര്യം സംസ്ഥാന നേതൃത്വം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. വികസന പദ്ധതികളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നു മറുപടി ലഭിച്ചതോടെ സംസ്ഥാനം തുടര്‍നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















