ശശീന്ദ്രനും മക്കളും ആത്മഹത്യചെയതതല്ല, കൊലപാതകമെന്ന നിഗമനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണക്കേസ് വെറും തൂങ്ങിമരണമല്ലെന്ന സൂചന നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജില്ലാ പൊലീസ് സര്‍ജനും സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടറും നല്‍കിയ റിപ്പോര്‍ട്ടുകളാണു പുറത്തുവന്നത്. ഇതേ തുടര്‍ന്ന് ആത്മഹത്യകൊലപാതകമാണെന്ന നിഗമനത്തിലേക്ക് അന്വേഷണം എത്തിച്ചേര്‍ന്നായാണ് സൂചന.
ശശീന്ദ്രന്റെയും മക്കളുടേയും തൂങ്ങിയുള്ള മരണമാണെന്നു ജില്ലാ പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാളിന്റെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, ശശീന്ദ്രന് ഏണിയില്‍ കയറി കുട്ടികളെ കെട്ടിത്തൂക്കാനാകില്ലെന്നാണു ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ കെമിക്കല്‍ എക്‌സാമിനറും ഡയറക്ടറുമായ ഡോ. രജീന്ദര്‍ സിങ്ങിന്റെ റിപ്പോര്‍ട്ട്. മരണം നടന്നു നാലര വര്‍ഷത്തിനു ശേഷമാണു റിപ്പോര്‍ട്ടിലെ യഥാര്‍ഥ വസ്തുത പുറത്തുവരുന്നത്. ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാറിന് കോടതിയില്‍ നിന്നു ലഭിച്ചതാണു റിപ്പോര്‍ട്ടുകള്‍.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള ശശീന്ദ്രന് നാലടി ഉയരമുള്ള ഏണിയില്‍ കയറി എട്ടും പതിനൊന്നും വയസ്സു പ്രായമുള്ള കുട്ടികളെ ഒറ്റയ്ക്കു കെട്ടിത്തൂക്കാന്‍ സാധിക്കില്ലെന്നാണു ഡോ. രജീന്ദര്‍ സിങ്ങിന്റെ റിപ്പോര്‍ട്ടിലെ അന്തിമനിഗമനം. 135 സെന്റിമീറ്ററും 124 സെന്റിമീറ്ററും ഉയരമുള്ള കുട്ടികള്‍ക്ക് ഏണിയില്‍ കയറിയ ശേഷം കയര്‍ കൊണ്ടു കൊളുത്തില്‍ തിരുകാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നരഹത്യയാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടു നല്‍കുന്നത്. ശശീന്ദ്രന്റെ ദേഹത്തു ഒന്‍പതു മുറിവുണ്ടായിരുന്നതായി ഡോ. പി.ബി. ഗുജ്‌റാളിന്റെ റിപ്പോര്‍ട്ടിലുണ്ട്.
കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, തോളെല്ല്, കാല്‍പാദം തുടങ്ങിയ മര്‍മപ്രധാന സ്ഥാനങ്ങളിലാണ് ഈ മുറിവുകള്‍. കുട്ടികളെ തൂക്കിയ ശേഷം ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തുവെന്നാണു കേസ് അന്വേഷിച്ച സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. ശശീന്ദ്രന്റെ ദേഹത്തെ മുറിവുകള്‍ ഏണി കയറുമ്പോഴുണ്ടായതെന്നാണു സിബിഐ വാദം. എന്നാല്‍, കുട്ടികളുടെ ദേഹത്തു മുറിവുകള്‍ ഉണ്ടാകാതിരുന്നതിനു കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ജില്ലാ പൊലീസ് സര്‍ജനും ആദ്യം കേസ് അന്വേഷിച്ച ഡിവൈഎസ്പിയും പിന്നീടു സിബിഐയും തൂങ്ങിമരണത്തിന്റെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ ഡമ്മി പരീക്ഷണം നടത്തിയിരുന്നു.
എന്നാല്‍, ഇക്കാര്യങ്ങളൊന്നും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നില്ല. പ്രത്യേക കൊലയാളി സംഘം വീട്ടിലെത്തി ശശീന്ദ്രനെയും കുട്ടികളെയും കെട്ടിത്തൂക്കി കൊന്നുവെന്നാണു ശശീന്ദ്രന്റെ കുടുംബാംഗങ്ങളുടെ വാദം. 2011 ജനുവരി 24നു രാത്രിയാണു പുതുശ്ശേരി കുരുടിക്കാടിലെ വീട്ടില്‍ ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശശീന്ദ്രന്റെ ഭാര്യ ടീനയാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് പിന്നീട് ടീനയും ശശീന്ദ്രന്റെ പിതാവ് വേലായുധനും നല്‍കിയ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















