മരണപ്പെട്ടെന്ന് വിധിയെഴുതി: ദശാബ്ദത്തിന് ശേഷമുളള അമ്മ-മകന്‍ കൂടിക്കാഴ്ച മലയാളക്കരയെ ഈറനണിയിച്ചു! ഇനി അമ്മയെ നാട്ടില്‍ കൊണ്ട് പോയി ചികില്‍സിക്കണമെന്നും ശിഷ്ടകാലം അമ്മയെ പൊന്ന് പോലെ നോക്കണമെന്നുമാണ് ഈ മകന്റെ ആഗ്രഹം

പെറ്റമ്മയെ തേടിയലഞ്ഞ സൗന്ദര രാജന്‍റെ തോരാത്ത കണ്ണീരിന് വിരാമം.മാനസിക നില തെറ്റി വീട് വിട്ട് ഇറങ്ങിയ അമ്മയെ പത്ത് വര്‍ഷത്തിന് ശേഷം കണ്ട് കിട്ടിയ സന്തോഷത്തിലാണ് മകന്‍ സൗന്ദര രാജന്‍. മരണപ്പെട്ടന്ന് കരുതി പൊലീസ് എഴുതിത്തളളിയ ശിവഗംഗ സ്വദേശിനി പളനിയമ്മാളിന്‍റെയും, മകന്‍ സൗന്ദര രാജന്‍റെയും കണ്ട് മുട്ടല്‍ നടന്നതാവട്ടെ തോന്നയ്ക്കലെ ചാരിറ്റി വില്ലേജില്‍ വച്ചാണ് .
തൃശൂര്‍ വരന്തപളളിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ച് കൊന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് നമ്മളുടെ ഒരു ദിവസം കടന്ന് പോകുന്നതെങ്കില്‍, പെറ്റമ്മയ്ക്ക് വേണ്ടി പത്ത് കൊല്ലം വഴിക്കണ്ണുകളോടെ കാത്തിരുന്ന മറ്റൊരു മകന്‍റെ സന്തോഷം നിറഞ്ഞ മുഖം ആണ് ഞങ്ങള്‍ക്ക് പരിചയപ്പെടുത്താനുളളത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാനസിക നില തെറ്റി വീട് വിട്ടിറങ്ങിയ ശിവഗംഗ സ്വദേശിനിയായ പളനിയമ്മയെ തേടാന്‍ ഇനിയൊരു സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. മൂന്ന് വര്‍ഷത്തോളം പളനിയമ്മയുടെ തിരോധാനം അന്വേഷിച്ച തമിഴ്നാട് പൊലീസ് അവര്‍ മരണപ്പെട്ടിട്ടുണ്ടാവും എന്നു കരുതി വിധിയെഴുതി കേസ് അവസാനിപ്പിച്ചു. എന്നാല്‍ തെരുവില്‍ അലഞ്ഞ് നടന്ന അവരെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് വെഞ്ഞാറംമൂട് ചാരിറ്റി വില്ലേജിലെത്തിച്ചത്. ഇവിടെ നടത്തിയ ചികില്‍സയിലാണ് പളനിയമ്മ ബന്ധുക്കളെ പറ്റി വിവരം നല്‍കിയത്.
കഴിഞ്ഞ ദിവസം ഈറോഡ് തഹസീല്‍ദാറാണ് പളനിയമ്മാളിന്റെ മകനായ സൗന്ദരരാജനെ ഫോണില്‍ വിളിച്ച് അമ്മയെ കണ്ടെത്തിയ വിവരം അറിയിച്ചത്.പത്തു വര്‍ഷത്തിന് ശേഷം വീട് വിട്ടിറങ്ങിയ അമ്മയെ കണ്ട് കിട്ടിയ സന്തോഷത്തിലാണ് സൗന്ദരരാജന്‍.
പളനിയമ്മയെ പോലെ എണ്‍പതോളം പേര്‍ ചാരിറ്റി വില്ലേജിന്റെ സംരക്ഷണത്തില്‍ കഴിയുന്നുണ്ട്.ഇതില്‍ ഭിക്ഷാടന മാഫിയ കണ്ണും നാക്കും മുറിച്ചെടുത്ത, സംസാരിക്കാനാവാത്ത ബാലന്‍ ഉള്‍പ്പടെ മൂന്നു പേരുടെ നാടും വീടും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചാരിറ്റി വില്ലേജിന്‍റെ ചെയര്‍മാന്‍ തോന്നയ്ക്കല്‍ പറഞ്ഞു.
മരണപ്പെട്ടെന്ന് കരുതിയ അമ്മയെ തിരികെ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് സൗന്ദര രാജന്‍. ഇനി അമ്മയെ നാട്ടില്‍ കൊണ്ട് പോയി ചികില്‍സിക്കണമെന്നും ശിഷ്ടകാലം അമ്മയെ പൊന്ന് പോലെ നോക്കണമെന്നുമാണ് സൗന്ദര രാജന്‍റെ ആഗ്രഹം. ദശാബ്ദത്തിന് ശേഷമുളള അമ്മ മകന്‍ കൂടികാഴ്ച കണ്ട് നിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു.
https://www.facebook.com/Malayalivartha