ദിവസും 16 കിലോ സ്വര്‍ണം പുറത്തെത്തിക്കും, പ്രതിഫലമായി വാങ്ങുന്നത് ലക്ഷങ്ങള്‍, ഒന്നര വര്‍ഷം കൊണ്ട് ജാബിന്‍ സമ്പാദിച്ചത് കോടികള്‍

നെടുംബാശേരി സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ എമിഗ്രേഷന്‍ സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് ജാബിന്‍ കെ ബഷീറിനെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ച് വന്‍കിട ജുവലറികളില്‍ നിന്ന് കിട്ടുന്ന പ്രതിഫലം മോഹിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്ന ജോലിയാണ് ജാബിന്‍ ചെയ്യുന്നത്. ഇങ്ങനെ കണ്ണ് വെട്ടിച്ച് സ്വര്‍ണം പുറത്തെത്തിക്കുബോള്‍ ഇയാളുടെ പ്രതിഫലം ലക്ഷങ്ങലെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ ഒന്നര വര്‍ഷം കൊണ്ട് ജാബിന്‍ സമ്പാദിച്ചത് കോടികളാണ്.
ദുബായ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് ഇവിടേക്ക് സ്വര്‍ണം എത്തുന്നത്. ഈ സ്വര്‍ണത്തെ സുരക്ഷിതമായി ഇടപാടുകാരുടെ കയ്യിലെത്തിക്കുന്നത് കാരിയര്‍മാരാണ്. എവിടെ നിന്നാണോ കയറുന്നത് അവിടത്തെ വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിക്കലാണ് ഇവരുടെ കാരിയര്‍മാരുടെ പ്രധാന ദൗത്യം. ഇങ്ങനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സ്വര്‍ണം വിമാനത്താവളത്തിന് വെളിയില്‍ എത്തിക്കുക എന്നതായിരുന്നു എമിഗ്രേഷന്‍ വിഭാഗത്തിലെ കോണ്‍സ്റ്റബിളായിരുന്ന ജാബിന്‍ ബഷീറിന്റെ പ്രധാന ദൗത്യം. ഒറ്റത്തവണ സ്വര്‍ണം കടത്തുമ്പോള്‍ ലക്ഷക്കണക്കിന് രൂപം കൈയിലെത്തും എന്നത് തന്നെയായിരുന്നു ജാബിനെ പ്രലോഭിപ്പിച്ചതും.
എമിഗ്രേഷന്‍ ഹാളില്‍നിന്ന് നേരെ അഞ്ചാം നമ്പര്‍ ശുചിമുറി വഴിയാണ് സ്വര്‍ണ്ണക്കടത്തുകാരുടെ ഓപ്പറേഷന്‍സ് നടക്കുന്നത്. ബിസ്‌കറ്റുകളായി കൊണ്ടുവരുന്ന സ്വര്‍ണം ഇവിടെ വച്ച് കാരിയറുടെ പക്കല്‍നിന്നു വാങ്ങുന്നത് ജാബിനാണ്. വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണവുമായി കാരിയര്‍ പുറപ്പെടുമ്പോള്‍ തന്നെ ജാബിന് വിവരം ലഭിക്കുമായിരുന്നു. ജാബിന്‍ ഡ്യൂട്ടിയിലുണ്ട് എന്ന കാരിയര്‍മാരും ഉറപ്പുവരുത്തും. സ്വര്‍ണം കാരിയറില്‍ നിന്നും വാങ്ങിക്കഴിഞ്ഞാല്‍ കാരിയര്‍ പോയിക്കഴിഞ്ഞാല്‍ ബാത്ത് റൂമില്‍ ഏസിയുടെ ഗ്രില്‍ തുറന്ന് അതിലാണ് കള്ളസ്വര്‍ണം ഒളിപ്പിക്കുന്നത്.
പിന്നീട്, സൗകര്യം പോലെയായിരുന്നു ഇയാള്‍ സ്വര്‍ണം പുറത്തെത്തിക്കുന്നത്. ഒറ്റയ്ക്ക് പുറത്തെത്തിച്ചാല്‍ തന്നെയും ആവശ്യക്കാരുടെ കൈയിലെത്തിക്കുക എന്നത് റിസ്‌കായിരുന്നു. അതുകൊണ്ട് തന്നെ ജാബിന്‍ പുറത്ത് ആളുള്ളപ്പോള്‍ മാത്രമാണ് സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോന്നിരുന്നത്. ജാബിന്‍ അയാളുടെ സൗകര്യം പോലെ അതെടുത്ത് പുറത്തെത്തിക്കുകയും ചെയ്യും. സിഐഎസ്എഫിന്റെ പരിശോധനയുള്ള സമയങ്ങളില്‍ മാത്രം തന്റെ വീതിയുള്ള ബെല്‍റ്റില്‍ വച്ചാണ് ഇയാള്‍ ചരക്ക് പുറത്തെത്തിക്കുന്നത്. പതിനെട്ട് അറകളുള്ള ബെല്റ്റില്‍ എന്താണെന്ന് അറിയാതിരിക്കാനായി കുടവയര്‍ പുറത്തു കാണാതിരിക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഷേപ് പോലുള്ള പ്രത്യേക ബെല്‍റ്റും ഇയാള്‍ ധരിക്കാറുണ്ടത്രേ.
ഇങ്ങനെ പുറത്തെത്തിക്കുന്ന സ്വര്‍ണം വിമാനത്താവളത്തിനടുത്ത് കാറുമായി കാത്തുനില്‍ക്കുന്ന പിതാവിനേയും സഹോദരനേയും ഏല്‍പ്പിക്കുകയാണ് പതിവ്. ഇവരാണ് പിന്നീട് ആവശ്യക്കാരുടെ പക്കല്‍ എത്തിക്കുന്നത്.
ഒന്നരവര്‍ഷം മാത്രം നെടുമ്പാശേരിയില്‍ ജോലി ചെയ്ത് ഏതാണ്ട് എട്ടുകോടി രൂപയാണ് ജാബിന്‍ അനധികൃതമായി സമ്പാദിച്ചത്.നൗഷാദും ജാബിനും മുഖേന കേരളത്തിലേക്ക് കടത്തിയ കള്ളക്കടത്തു സ്വര്‍ണം മുഴുവനും എത്തിയത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്കാണെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.
തൃശൂരിലെ പൊലീസ് ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കി ആറു മാസം കഴിയും മുന്‍പാണ് വിമാനത്താവളത്തില്‍ ജാബിന്‍ ജോലിക്കെത്തിയത്. കള്ളക്കടത്ത് ദൗത്യം പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ തിരിച്ചുപോവുകയും ചെയ്തു. ജാബിന്റെ ബന്ധങ്ങളെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2010ല്‍ ജോലിയില്‍ പ്രവേശിച്ച ജാബിനു പരിശീലനം കഴിഞ്ഞ ഉടന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ ലഭിച്ചതു മേലുദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തിയിരുന്നു.
മൂവാറ്റുപുഴയിലെ പൊലീസ് സ്‌റ്റേഷനുകളുടെ ഉപയോഗത്തിനു സ്ഥിരമായി സ്വകാര്യ വാഹനങ്ങള്‍ സംഘടിപ്പിച്ചു കൊടുത്തിരുന്നതു ജാബിനാണ്. മലബാര്‍ മേഖലയിലേക്കു കേസന്വേഷണത്തിനു പോകേണ്ട സാഹചര്യമുണ്ടാവുമ്പോള്‍ കേസിലെ മുഖ്യപ്രതി പി.എ. നൗഷാദിന്റെ കൂട്ടാളിയുടെ വാഹനങ്ങളാണു മൂവാറ്റുപുഴ പൊലീസ് ഉപയോഗിച്ചിരുന്നത്. ഇത്തരം യാത്രകളില്‍ കോടികളുടെ കുഴല്‍പണവും കള്ളസ്വര്‍ണവും വാഹനങ്ങളില്‍ ഒളിച്ചുകടത്താന്‍ പൊലീസുകാരുടെ സാന്നിധ്യം ഇവര്‍ തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തിയതായാണു കരുതുന്നത്.
കള്ളക്കടത്തു സ്വര്‍ണവും കുഴല്‍പണവും ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കേണ്ട ചുമതല \'ദാവൂദ് ബ്രദര്‍\' എന്നറിയപ്പെട്ടിരുന്ന അടുത്ത ബന്ധുവിനാണ് നൗഷാദ് നല്‍കിയിരുന്നത്. നൗഷാദ് അറസ്റ്റിലായതോടെ ഇയാളും കൂട്ടാളികളായ നാലുപേരും ദുബായിലേക്കു കടന്നതായി കസ്റ്റംസിനു വിവരം ലഭിച്ചു. രണ്ടു വര്‍ഷമായി നൗഷാദും കൂട്ടാളികളും നടത്തിയ നൂറിലധികം വിദേശയാത്രകള്‍ക്കു ടിക്കറ്റെടുത്തു നല്‍കിയ മൂവാറ്റുപുഴയിലെ \'ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്\' ഏജന്‍സിയുടെ നടത്തിപ്പുകാരെ കസ്റ്റംസ് ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്തിന് ഒരോ പ്രാവശ്യവും ആശയ വിനിമയം നടത്താന്‍ ജാബിനും നൗഷാദും ഉപയോഗിച്ചിരുന്നതു നാലു സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളുമാണ്. സ്വര്‍ണം കടത്തിയ ശേഷം ഇവര്‍ സിംകാര്‍ഡും മൊബൈല്‍ ഫോണും നശിപ്പിച്ചു കളയുകയായിരുന്നു പതിവ്.
അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരന്‍ ജാബിന്‍ മൂവാറ്റുപുഴയില്‍ പിതാവിന്റെ പേരില്‍ നടത്തിയ ഭൂമി ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ സബ് രജിസ്ട്രാഫീസില്‍ നടത്തിയ പരിശോധനയിലാണ് സ്ഥല വില കുറച്ചുകാണിച്ചതായി കണ്ടെത്തിയത്. വണ്‍വേ ജംഗ്ഷനിലുള്ള 20 സെന്റ് സ്ഥലം ഏതാണ്ട് രണ്ടേ മുക്കാല്‍ കോടി രുപയ്ക്കാണ് കച്ചവടം നടത്തിയത്. 28 കടമുറികളുള്ള ഇരു നില കെട്ടിടമാണ് ഈ സ്ഥലത്തുള്ളത്. എന്നാല്‍ ഇതിന് രജിസ്‌ട്രേഷനില്‍ കാണിച്ചിരിക്കുന്നത് 49,16,000 രൂപയാണ്.
കൂടാതെ അടുത്തകാലത്ത് നിരവധി വസ്തു ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയോളം രൂപ വിലവരുന്ന രണ്ടു ഇരുനില വീടുകള്‍, മാര്‍ക്കറ്റ് റോഡില്‍ അടുത്തിടെ വാങ്ങിയ ഒരു കോടിയോളം വിലവരുന്ന കടമുറി, ആനിക്കാട് ചിറപ്പടിയിലുള്ള അമ്പതു സെന്റ് സ്ഥലം, എട്ടു കോടി വിലവരുന്ന ഷോപ്പിങ് കോംപ്ലക്‌സില്‍ ബിനാമി നിക്ഷേപം, കോതമംഗലത്ത് സെന്റിന് മൂന്നു ലക്ഷം വിലവരുന്ന സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയത് ഉള്‍പ്പെടെ അടുത്തിടെ ജാബിനും കുടംബത്തിനും അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















