പാഠപുസ്തകം അച്ചടി ഈ മാസം 23നു പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍

പാഠപുസ്തകം അച്ചടി വൈകിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈ മാസം 23ന് അച്ചടി പൂര്‍ത്തിയാക്കുമെന്നാണു സത്യവാങ്മൂലം. 24 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തയ്യാറായ പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷക്കു മുന്‍പ് പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കേസില്‍ കെബിപിഎസിനെ (കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി) ഹൈക്കോടതി കക്ഷിചേര്‍ത്തു. കെബിപിഎസ് നിലപാട് വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അച്ചടി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി ബുധനാഴ്ച ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















