മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് എസ് പി സുകേശന്‍ കോടിയില്‍ സമര്‍പ്പിച്ചു

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണി ബാറുടമകളോട് കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മാണി ഇടപെട്ടതിനും ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതിനും തെളിവില്ലെന്നും വിജിലന്‍സ് ഡിവൈ:എസ്.പി എസ്.സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാറുടമകളുടെ അസോസിയേഷന്‍ ബാറുടമകളില്‍ പണം 15 ലക്ഷത്തോളം രൂപ പിരിച്ചിട്ടുണ്ട്. എന്നാല്‍, ഈ തുക കോഴയായി മാണിക്ക് കൈമാറിയതിന് തെളിവില്ല. പണം പിരിച്ചത് ക്യാഷ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍ തുറക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ മാണി അഴിമതി നടത്തി എന്നു പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണി ഒരു കോടി രൂപ വാങ്ങി എന്ന ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴിയെ അനുകൂലിച്ച് ബാറുടമകള്‍ ആരും തന്നെ മൊഴി നല്‍കിയിട്ടില്ല. രണ്ടു തവണ ബാറുടമകള്‍ മാണിയെ കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും പണം കൈമാറിയിട്ടില്ല. ബിജുവിന്റെ െ്രെഡവര്‍ അന്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ടും മൊഴിയും തമ്മില്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജു രമേശ് കോടതിയില്‍ നല്‍കിയ സി.ഡി എഡിറ്റ് ചെയ്തതാണ്. അതിനാല്‍ തന്നെ ഇത് മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല. ഫോറന്‍സിക് പരിശോധനയില്‍ എഡിറ്റിംഗ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















