കണ്‍സ്യൂമര്‍ഫെഡ് റമദാന്‍ വിപണി അനിശ്ചിതത്വത്തില്‍: സാധാരണക്കാരന്റ കീശ കാലിയാകും

കണ്‍സ്യൂമര്‍ഫെഡ് ഈ മാസം 10 മുതല്‍ റമദാന്‍ വിപണി ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും അതു നടപ്പിലാക്കുന്നത് അനിശ്ചിതത്വത്തില്‍ . സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായമൊന്നും ലഭിക്കാത്തതാണു ഇതിനു കാരണം. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ് ഇന്നലെ തിരുവനന്തപുരത്തെത്തി മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
ഓണം റമദാന്‍ കാലയളവില്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത് കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും വില്‍പ്പന കേന്ദ്രങ്ങളെയാണ്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്‍സ്യൂമര്‍ഫെഡിന് ഓണംറംസാന്‍ വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. കഴിഞ്ഞ ഓണത്തിന് ഉത്രാടദിനത്തിലായിരുന്നു കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം മേള ആരംഭിച്ചതുതന്നെ. സാധാരണ റമദാനും ഓണത്തിനും 15 ദിവസം വീതം നീണ്ടു നില്‍ക്കുന്ന വിപണന മേളകളാണ് നടത്താറുള്ളത്. ഇത്തവണ 10 ദിവസമെങ്കിലും നടത്തണം എന്നതായിരുന്നു ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.
സബ്‌സിഡി ഇനത്തില്‍ 480 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡിന് ലഭിക്കാനുള്ളത്. എന്നാല്‍, സര്‍ക്കര്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ തുക കെമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ മുഖേന 150 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. കണ്‍സ്യൂമര്‍ഫെഡില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വില കൂടുതലാണ് എന്ന ആക്ഷേപവും ഉണ്ട്. സര്‍ക്കാര്‍ തീരുമാനം വരാതെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍. എല്ലാത്തിന്റയും പൊക കണ്ടിട്ടേ അടങ്ങൂ എന്ന സര്‍ക്കാര്‍ നിലപാടുകൂടിയാകുമ്പോള്‍ സാധാരണക്കാരന്റെ കീശ കാലിയാകുമെന്നതില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha





















