കോഴിക്കോട് സ്‌കൂള്‍ മുറ്റത്ത് തെങ്ങ് വീണു വിദ്യാര്‍ഥി മരിച്ചു; ഒരു കുട്ടിക്കു പരുക്ക്

കോഴിക്കോട് ജിവിഎച്ച്എസ് സ്‌കൂള്‍ മുറ്റത്ത് വച്ച് തെങ്ങുവീണ് വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് മീഞ്ചന്ത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥി സിജിന്‍ അഹമ്മദാണ് മരിച്ചത്. ഒരു കുട്ടിക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെമേല്‍ തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം കൂടിയായതിനാല്‍ സ്‌കൂള്‍ മുറ്റത്ത് കൂടുതല്‍ കുട്ടികളുണ്ടായിരുന്നു. തെങ്ങു വീഴുന്നതുകണ്ട് മറ്റു കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ മരിച്ച സിജിനും പരുക്കേറ്റ ദില്‍ഷിനും ഓടാനായില്ല.
ഉടന്‍തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് സിജിന്‍ മരിച്ചത്. പരുക്കേറ്റ ദില്‍ഷിന്റെ നില ഗുരുതരമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















