ഫേസ്ബുക്കിലെ വ്യാജപ്രചരണത്തിന് മറുപടി നല്‍കി ഡിജിപി സെന്‍കുമാര്‍

കുറച്ചു ദിവസമായി സമരക്കാരെ തല്ലിച്ചതക്കുന്ന പോലീസിന്റെ ഭീകരമുഖമാണ് മാധ്യമങ്ങളില്‍ കാണുന്നത്. എന്നാല്‍ എപ്പോഴും പോലീസ് അതുപോലെ ഭീകരന്‍മാരാണെന്ന് ആരും പറയില്ല. കാരണം കേരള പോലീസ് അത്രത്തോളം ജനങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ജനങ്ങളോട് ഏറ്റവും മാന്യമായി പെരുമാറുന്ന പൊലീസ് കേരളത്തിലേത് തന്നെയാണ്.
കുറച്ചു ദിവസങ്ങളായി സംസ്ഥാന പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് എതിരെ ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തി.
ഒരു സംഘം പൊലീസുകാര്‍ ചേര്‍ന്ന് വികലാംഗനായ യുവാവിനെ വലിച്ചിഴക്കുന്ന ചിത്രമാണ് കേരളാ പൊലീസിന്റെ പേരില്‍ ചാര്‍ത്തി ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിച്ചത്. വികലാംഗ യുവാവിന്റെ കാലില്‍ ബൂട്ടിച്ച് പൊലീസുകാരന്‍ ചവിട്ടുന്നതും കാണാമായിരുന്നു. ഈ ചിത്രം ചിലര്‍ കേരളാ പൊലീസിന്റെ ക്രൂരതയെന്ന വിധത്തില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് ഡിജിപി സെന്‍കുമാര്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത
മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെ പോലെയല്ല കേരളാ പൊലീസ് പെരുമാറുന്നതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ചിലര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജനങ്ങളുമായുള്ള അകലം കുറയ്ക്കാന്‍ വേണ്ടി പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് നേരത്തെ ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. ഡിജിപിയുടെ പ്രസ്തവനയോടും സമ്മിശ്ര പ്രതികരണമാണ് ആളുകള്‍ എഫ് ബിയില്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















