സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവം... നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഭരണകൂടം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമ്യ. ഈ അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും പരാതി നല്‍കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. യു.ഡി.എഫ് എം.പിമാരോടൊപ്പം രാജ്ഭവനില്‍ എത്തിയാണ് പരാതി നല്‍കിയത്.
ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ആലത്തൂരിലൂടെ വാഹനത്തില്‍ പോകുകയായിരുന്ന രമ്യ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചതിനുശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്താണ് ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മുകാര്‍ തന്നെ തടയാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും തന്നോട് മോശമായി സംസാരിച്ചെന്നും എം.പി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേര്‍ക്കെതിരെ രമ്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















