തൃശൂരിൽ ട്രാക്ക് പരിശോധനക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി എന്‍ജിന്‍ തട്ടി മരിച്ചു

തൃശൂരിൽ റെയില്‍വേ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങിയ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി എന്‍ജിന്‍ തട്ടി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി തൃശ്ശൂര്‍ റെയില്‍ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.
തൃശൂര്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാന്‍ ഹര്‍ഷന്‍ കുമാര്‍ (38) ആണു മരിച്ചത്. സഹപ്രവര്‍ത്തകന്‍ വടക്കാഞ്ചേരി സ്വദേശി വിനീഷ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























