ഡോക്ടറുടെ അനാസ്ഥമൂലം നവജാതശിശു മരിക്കാനിടയായ സംഭവം; ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

ഡോക്ടറുടെ അനാസ്ഥമൂലം നവജാതശിശു മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന പൂണിത്തുറ പൊന്നുരുന്നി സ്വദേശിനി ഡോ. കലാകുമാരിയെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) എസ്. ഷംനാദ് ശിക്ഷിച്ചത്.
കലാകുമാരി ചികിത്സിച്ചിരുന്ന സുജ രാജേഷ് എന്ന യുവതിയുടെ നവജാതശിശുവാണ് മരിച്ചത്. 2007 സെപ്റ്റംബര്‍ 30നാണ് പ്രസവം പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ 23ന് സുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഡോക്ടര്‍ പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്കപ്പുറത്തേക്ക് അശ്രദ്ധമായി നീട്ടി നല്കി. ഡോക്ടറുടെ ഈ അനാസ്ഥമൂലം പ്രസവശേഷം മൂന്നാം ദിവസം കുട്ടി മരിക്കുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായതായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























