ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും, വിവിധ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് മുതല്‍ ആരംഭിക്കുവാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. ജൂണ്‍ 15 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അതേസമയം, വിവിധ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്താം സെമസ്റ്റര്‍ എല്‍ എല്‍ ബി (പഞ്ചവത്സരം സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ് 20082010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2006ന് മുന്‍പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്) എന്നീ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി വിദ്യാര്‍ത്ഥികളക്ക് അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha

























