കോവിഡില്‍ നിന്ന് ഹസീന മുക്തയായപ്പോള്‍ ഗള്‍ഫില്‍ നിന്ന് പറന്നെത്തിയ ഭര്‍ത്താവ്; സൗദിയിലെ ഡ്രൈവര്‍ ക്വാറന്റീന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവായപ്പോള്‍ ഭാര്യയുടെ അലര്‍ജി ചികില്‍സയ്ക്കായി വീട്ടില്‍ നിന്നിറങ്ങി; മുഹമ്മദ് ഷാന്റേയും ഹസീനയുടേയും മരണം അനാഥമാക്കുന്നത് രണ്ട് കുട്ടികളെ!! നടുക്കം വിട്ടുമാറാതെ കുടുംബം

കോട്ടപ്പുറം മൂത്തകുന്നം പാലത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികൾ മരിച്ചത് ആശുപത്രി പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ. കാര പുതിയ റോഡ് നെടുംപറമ്പിൽ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവരാണു മരിച്ചത്. സൗദിയില്‍ ഡ്രൈവര്‍ ആയിരുന്ന മുഹമ്മദ് ഷാന്‍ ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്.
അലര്‍ജി അസുഖമുള്ള ഹസീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാട്ടി മടങ്ങും വഴിയായിരുന്നു അപകടം. മരിച്ച ഷാനു സൗദിയില്‍ നിന്നും കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിലിരുന്ന ശേഷം ആദ്യമായാണ് മുഹമ്മദ് ഷാന്‍ ഇന്നലെ പുറത്തിറങ്ങിയത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് 5.45നു പാലത്തിന്റെ മൂത്തകുന്നത്തിനും വി.പി തുരുത്തിനും ഇടയിലായിരുന്നു അപകടം.
ലോറിയുടെ പിന്‍ചക്രം കയറിയ ഇരുവരും സംഭവ സ്ഥലത്ത് തന്നെ അതിദാരുണമായി മരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. കബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയില്‍. മക്കള്‍: നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍.
സമ്പർക്ക വിലക്കില്‍ കഴിയുകയായിരുന്ന ഷാനു കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഭാര്യയുമൊത്ത് എര്‍ണാകുളം ലിസി ആശുപത്രിയിലേക്ക് പോയത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുന്‍പാണ് സുഖം പ്രാപിച്ചത്.
https://www.facebook.com/Malayalivartha

























