വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല, എല്ലാം നേരായ വഴിയേയെന്നും മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പിലാക്കുന്നതില്‍ ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറായിരം കോടി രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട പദ്ധതിയാണിത്. എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും അതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. സമ്മതപത്രം അതിന്റെ സമയത്തു വരും. കുറ്റമറ്റ രീതിയിലായിരിക്കും നടപ്പാക്കുക. പദ്ധതിക്ക് ഒരു ടെന്‍ഡര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് അദാനി ഗ്രൂപ്പിന്റേതാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണു ഡല്‍ഹിയില്‍ പോകുന്നതെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിഷേധിച്ചു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗമാണു ബുധനാഴ്ചയുള്ളത്. നിതി ആയോഗിന്റെ രണ്ടാമത്തെ ചര്‍ച്ചയാണിത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ള ചട്ടങ്ങള്‍തന്നെ തുടരണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം. കര്‍ഷകരെ സംരക്ഷിക്കുന്ന നിയമമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി അദാനിക്കു നല്‍കുന്നതിനോടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് എതിര്‍പ്പുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് വൃത്തങ്ങള്‍ തള്ളി. അഹമ്മദ് പട്ടേലിന് അദാനിയോടുള്ള അടുപ്പമോ എതിര്‍പ്പോ പ്രസക്തമല്ലെന്ന് അവര്‍ പറഞ്ഞു.
താന്‍ പദ്ധതിക്ക് എതിരല്ലെന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചു നടക്കുന്ന തുടര്‍പ്രചാരണങ്ങളില്‍ രാഹുല്‍ അസ്വസ്ഥനാണെന്ന് ഇന്നലെ അദ്ദേഹത്തെ സന്ദര്‍ശിച്ച ചില നേതാക്കളും വെളിപ്പെടുത്തി.
ഡല്‍ഹി യാത്രകളില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സമയം ലഭിച്ചാല്‍ കാണാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, സംസ്ഥാനത്തെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കരാര്‍ പ്രക്രിയയില്‍ ഇടപെടാറില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡ് രംഗത്തു വന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു വിശദീകരണം. വികസന പദ്ധതികള്‍ക്കു കരാര്‍ ഉറപ്പിക്കുന്നതിനു വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നു കോണ്‍ഗ്രസ് വക്താവ് ആര്‍. പി. എന്‍. സിങ് പറഞ്ഞു. അതു പാലിച്ച് ഏറ്റവും യോജിച്ച കരാറുകാരനെ കണ്ടെത്തേണ്ടതു സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഹൈക്കമാന്‍ഡ് അതില്‍ ഇടപെടേണ്ട കാര്യമില്ല. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് എങ്ങനെയെന്ന് അറിവില്ലെന്നു വക്താവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















