ബംഗ്ലാദേശില്‍ ജനിച്ച്, പാക്കിസ്ഥാനില്‍ പഠിച്ചു വളര്‍ന്ന ഐഷാ സുല്‍ത്താന എങ്ങനെ ലക്ഷദ്വീപുകാരിയായി? എന്തിനാണ് ഇവര്‍ ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യങ്ങളാണിത് : ഐഷ സുൽത്താനയ്‌ക്കെതിരെ പദ്മജ എസ് മേനോൻ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് രംഗത്ത് എത്തിയത് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന ആയിരുന്നു. നിരവധി ചാനലുകളില്‍ കയറിയിറങ്ങി പ്രഫുല്‍ പട്ടേലിനെതിരെ ഐഷ പ്രസ്താവനകള്‍ നടത്തിയിരുന്നു.
ദ്വീപില്‍ കോവിഡ് പടര്‍ത്തുന്നതിനായി അയച്ച ബയോ വെപ്പണ്‍ ആണ് പ്രഫുല്‍ പട്ടേലെന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസും രജിസ്റ്റർ ചെയ്തു. എന്നാല്‍, ലക്ഷദ്വീപിന്റെ സ്വരം എന്ന് സ്വയം അവരോധിച്ച ഐഷ സുല്‍ത്താന എങ്ങനെയാണ് ലക്ഷദ്വീപുകാരി ആയതെന്ന് ചോദിക്കുകയാണ് ബിജെപി പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ പദ്മജ എസ് മേനോന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'ഐഷ സുല്‍ത്താന- ഇപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. 1984-ല്‍ ബംഗ്ലാദേശില്‍ ജനിച്ച്, പാക്കിസ്ഥാനില്‍ പഠിച്ചു വളര്‍ന്ന ഐഷാ സുല്‍ത്താനയ്ക്ക് ഇന്ത്യക്കെതിരെ ഇങ്ങനെ മാത്രമേ പറയാന്‍ സാധിക്കു. എപ്പോഴാണ് ഇവര്‍ ലക്ഷദ്വീപുകാരിയായത്, എന്തിനാണ് ഇവര്‍ ലക്ഷദ്വീപുകാരുടെ അവകാശങ്ങളുടെ സംരക്ഷക കുപ്പായമണിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യങ്ങളാണിത്.'
അതേസമയം, വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന വിവരമാണ് പദ്മജ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ ബംഗ്ളാദേശ് സ്വദേശിനായ പ്രശസ്ത ആര്‍ട്ടിസ്റ്റ് ആയിഷ സുല്‍ത്താനയുടെ വിവരങ്ങളാണ് വിക്കിപീഡിയയില്‍ മാറ്റി നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
ആര്‍ട്ടിസ്റ്റ് ആയ ആയിഷ സുല്‍ത്താനയുടെ വിവരങ്ങളാണ് വിക്കിപീഡിയ ഐഷ സുല്‍ത്താനയുടെ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്നത്. ഒപ്പം, ലക്ഷദ്വീപ് വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതുംശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























