രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതോടെ അവശനായി: ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി: തന്ത്രിയ്ക്ക് നൽകിയത് സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം: പുറത്ത് നിന്നുള്ള ഭക്ഷണത്തിന് അനുമതി...

ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്കു ശേഷം തന്ത്രിയെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലേയ്ക്കാണ് തന്ത്രിയെ മാറ്റിയത്. ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ അധിക സൗകര്യങ്ങളൊന്നും നൽകാതെയാണ് തന്ത്രിയെ പാർപ്പിച്ചത്. സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിനും നൽകിയത്. കട്ടിലും ഫാനും നൽകിയിരുന്നു.
പുറത്തുനിന്നുള്ള ഭക്ഷണത്തിനും അനുമതി നൽകിയിരുന്നു. വിചാരണ കാത്ത് ജയിലിൽ കഴിയുന്ന പ്രതികളാണ് റിമാൻഡ് പ്രതികൾ. അന്വേഷണം പൂർത്തിയാക്കാൻ 24 മണിക്കൂറിൽ കൂടുതൽ സമയം ആവശ്യമായി വരുമ്പോൾ ഇവരെ കസ്റ്റഡിയിൽ വയ്ക്കാൻ കോടതി നൽകുന്ന ഉത്തരവാണ് റിമാൻഡ്.
റിമാൻഡ് തടവുകാർക്ക് നിയമപരമായി ചില പ്രത്യേക പരിഗണനകളും അവകാശങ്ങളുമുണ്ട്. സാധാരണ തടവുകാരിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്. ഇവർക്ക് ജയിലിലെ ജോലികളൊന്നും ചെയ്യേണ്ടതുമില്ല. ശിക്ഷിക്കപ്പെട്ടവരുമായി സമ്പർക്കം ഉണ്ടാകാത്ത തരത്തിലായിരിക്കും ഇവരെ പാർപ്പിക്കുക. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ തന്ത്രി ഇന്നലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് തന്ത്രിയെ ജയിലിൽ എത്തിച്ചത്.
ജയിലിലെ ആദ്യ രാത്രി നല്‍കിയത് കഠിനമായ മാനസിക സംഘര്‍ഷം എന്നാണ് നിലവിലെ സൂചനകൾ. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ പ്രവേശിപ്പിച്ചത് മുതല്‍ പുലരും വരെ തന്ത്രി ഒരു നിമിഷം പോലും കണ്ണടച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. രാവിലെ ജയില്‍ സൂപ്രണ്ട് സെല്ലിലെത്തി നേരില്‍ കണ്ടപ്പോള്‍ തന്ത്രി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. 'ഞാന്‍ നിരപരാധിയാണ്, എന്നെ ചതിച്ചതാണ്' എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അദ്ദേഹം വിങ്ങിക്കരയുകയായിരുന്നു. സൂപ്രണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കരച്ചില്‍ അടക്കാനായില്ല. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതും മാനസികമായ തളര്‍ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി.
https://www.facebook.com/Malayalivartha

























