വിവാഹം ആലോചിക്കാത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്‌ക്കടിച്ചു കൊന്നു...അച്ഛൻ ഉറങ്ങിക്കിടക്കവേ മകൻ ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു..

വിവാഹം അടക്കം വ്യക്തികളുടെ സ്വകാര്യതയില്‍ ഉള്‍പ്പെടുന്ന പല വിഷയങ്ങളുമുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ മിക്കപ്പോഴും വ്യക്തികളുടെ സ്വകാര്യതയുടെ അതിര്‍ത്തികളൊന്നും അംഗീകരിക്കപ്പെടാറോ, ആദരിക്കപ്പെടാറോ ഇല്ലെന്നതാണ് സത്യം. ഇപ്പോഴിതാവിവാഹം ആലോചിക്കാത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്‌ക്കടിച്ചു കൊന്നു. കർണാടകയിലെ ചിത്രദുർഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൊസദുർഗ സ്വദേശിയായ കർഷകൻ സന്നനിഗപ്പ(65) ആണ് കൊല്ലപ്പെട്ടത്. മകൻ നിംഗരാജ(35) യെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛൻ ഉറങ്ങിക്കിടക്കവേ മകൻ ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിംഗരാജ ജോലിക്കൊന്നും പോകാതെ അലസജീവിതമാണ് നയിച്ചിരുന്നത്. കൃഷിപ്പണി ചെയ്യാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും അതിനും തയ്യാറായില്ല. 35 വയസായിട്ടും കല്യാണം കഴിച്ചു കൊടുക്കാത്തതിന്റെ പേരിൽ മകൻ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്ന ദിവസവും നിംഗരാജ ബഹളമുണ്ടാക്കുന്നത് അയൽക്കാർ കേട്ടിരുന്നു.നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
ഇയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സിലും അവിവാഹിതനായി തുടരുന്നതിൽ നിംഗരാജഅസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞുകൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.സന്നനിഗപ്പയ്ക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘നിങ്ങൾ രണ്ട് ഭാര്യമാരുണ്ട് തനിക്ക് ഒരു ഭാര്യ പോലുമില്ലെന്ന്’ആക്രോശിച്ചാണ് നിംഗരാജ പിതാവിനെ ആക്രമിച്ചത്.സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്.
ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.മിക്കപ്പോഴും വ്യക്തികളുടെ സ്വകാര്യതയുടെ അതിര്‍ത്തികളൊന്നും അംഗീകരിക്കപ്പെടാറോ, ആദരിക്കപ്പെടാറോ ഇല്ലെന്നതാണ് സത്യം. അതുകൊണ്ടാണ് പലപ്പോഴും വ്യക്തികള്‍ക്ക് ശല്യമോ അസ്വസ്ഥതയോ ആകുംവിധം മറ്റുള്ളവര്‍ വിവാഹക്കാര്യം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്. ഒരു പ്രായം കടന്നിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമെല്ലാം ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ അത്രയും സാധാരണമാണ്.
https://www.facebook.com/Malayalivartha

























