ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച് അദ്ധ്യാപകന്‍ അറസ്റ്റില്‍

പിറന്നാളിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞ് ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച് അദ്ധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് അറസ്റ്റിലായത്. സമ്മാനം വീട്ടിലായതിനാല്‍ കൂടെ വരണമെന്ന് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. ബൈക്കില്‍ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷം ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി.
പീഡനശ്രമം കുട്ടി ചെറുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിഓടുകയായിരുന്നു. പിന്നാലെ കുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയായിരുന്നു. വീട്ടുകാരാണ് വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്ലളം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ അദ്ധ്യാപകനെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























