Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന ശുഭ്മാൻ ഗിൽ ആ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു

10 JANUARY 2026 07:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന ശുഭ്മാൻ ഗിൽ ആ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു. നാളെ തുടങ്ങാനിരിക്കുന്ന ഇന്ത്യ - ന്യുസിലാൻഡ് ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗിൽ. താൻ സെലെക്ടർമാരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ടീമിന് തന്റെയെല്ലാ ആശംസകളും നേരുന്നുവെന്നുമാണ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ പ്രതികരിച്ചത്. ഏഷ്യ കപ്പിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്ന ഗിൽ ടി20 ഫോർമാറ്റിൽ നേരിടുന്ന മോശം ഫോമിനെ തുടർന്നാണ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത്. താരത്തിന്റെ അഭാവത്തിൽ അക്‌സർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.


'ഞാൻ സെലെക്ടർമാരുടെ തീരുമാനത്തെ അംഗീകരിക്കുന്നു, ലോകകപ്പിൽ മത്സരിക്കാൻ പോകുന്ന ടീമിന് എന്റെ എല്ലാ ആശംസകളും' ഗിൽ പ്രതികരിച്ചതിങ്ങനെ. 'എന്റെ അർഹതക്കനുസരിച്ചുള്ള സ്ഥാനത്താണ് ഞാനിപ്പോളുള്ളത് എന്റെ വിധിയിൽ എന്താണ് എഴുതിയിട്ടുള്ളത് അതിനെ ആർക്കും തടുക്കാൻ കഴിയില്ല. ഒരു കളിക്കാരൻ എന്നും അവന്റെ രാജ്യത്തിനായി പരമാവധി ചെയ്യാൻ ശ്രമിക്കും പക്ഷെ സെലക്ടർമാർ അവരുടെ തീരുമാനമെടുത്തു.' ഗിൽ കൂട്ടിചേർത്തു.

നിലവിൽ ന്യുസിലന്ഡിനെ നേരിടാനിരിക്കുന്ന ഏകദിന ടീമിനൊപ്പമാണ് ഗിൽ. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിലും വിജയ് ഹസാരെ ട്രോഫിയിലും തകർത്താടിയ രോഹിത് ശർമയുടെയും വിരാട് കൊഹ്ലിയുടെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ന്യുസിലാന്റിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. നാളെ ജനുവരി 11ന് വഡോദരയിലാണ് ആദ്യ മത്സരം. ജനുവരി 14ന് രാജ്‌കോട്ടിലും 18ന് ഇൻഡോറിലുമാണ് മറ്റ് മത്സരങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends