പരസ്യത്തില്‍ പറഞ്ഞ സമ്മാനം നല്‍കിയില്ല; കാര്‍ ഡീലര്‍ക്കു ഉപഭോക്തൃ കോടതിയുടെ പിഴ

പരസ്യത്തില്‍ പറഞ്ഞ സ്വര്‍ണനാണയം നല്‍കാതിരുന്ന കാര്‍ ഡീലര്‍ക്കെതിരേ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി പിഴ വിധിച്ചു.പോപ്പുലര്‍ ഹുണ്ടായിയുടെ കൊല്ലം, തിരുവനന്തപുരം ഡീലര്‍മാര്‍ക്കെതിരേയാണു കോടതി വിധി.
പുന്തലത്താഴം ശിവനഗറില്‍ കറ്റവിള വീട്ടില്‍ ബാബുപിള്ള 2014 ജൂലൈയില്‍ വാങ്ങിയ കാറിനു പത്രപരസ്യത്തില്‍ പറഞ്ഞ പ്രകാരം സ്വര്‍ണനാണയമോ കാഷ് ഡിസ്‌ക്കൗണ്ടോ ഇന്‍ഷുറന്‍സ് തുകയോ ലഭിക്കാത്തതിനാല്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
ഹുണ്ടായി ഡീലര്‍മാര്‍ ആറുഗ്രാം സ്വര്‍ണനാണയമോ സ്വര്‍ണത്തിന്റെ നിലവിലെ വിലയോ നല്‍കാനും ഇന്‍ഷുറന്‍സ് ഇനത്തില്‍ അടച്ച 11,187 രൂപയും അസോസിയേറ്റ് ബോണസ് ഇനത്തില്‍ 1000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിനത്തില്‍ 2500 രൂപയും പരാതിക്കാരനു നല്‍കാനാണു ജി. വസന്തകുമാരി, രവി സുഷ, എം. പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ ജില്ലാ കണ്‍സ്യൂമര്‍ ഫോറം ഉത്തരവായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















