കാസര്‍കോട് മൂന്നാം ക്ലാസുകാരനെ നടുറോഡിലിട്ട് കഴുത്തറുത്തു കൊന്നു

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് കഴുത്തറുത്തു കൊന്നു. കാസര്‍കോട്ട് കല്യാട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി മുമ്ഹദ് ഫഹദ് (8)ആണ് മരിച്ചത്. വിജയന്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഫഹദ് എന്റോസള്‍ഫാന്‍ ദുരിതബാധിതനായതിനാല്‍ കാലിന് മുടന്തുണ്ട്. അതിനാല്‍ മറ്റുള്ള കുട്ടികള്‍ക്ക് പിറകിലായാണ് ഫഹദ് നടന്നു നീങ്ങിയത്. കാടുവെട്ടാനെന്ന വ്യാജേന വഴിയരികില്‍ നിന്നരുന്ന വിജയന്‍ പൊടുന്നനെ പിറകില്‍ നിന്ന് വെട്ടുകയായിരുന്നു. തലക്കാണ് വെട്ടേറ്റത്. സഹോദരി തടയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ക്കുനേരെ തിരിഞ്ഞു. മുതിര്‍ന്ന മറ്റൊരുകുട്ടി വിജയനെ തള്ളിമാറ്റിയാണ് ഫഹദ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിജയനെ പിടിച്ച് കെട്ടിയിട്ട് പൊലീസിലറിയിച്ചു. ഫഹദ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കൊല്ലപ്പെട്ട ഫഹദിന്റ പിതാവ് കണ്ണോത്ത് അബ്ബാസ് സിപിഐ(എം) പ്രവര്‍ത്തകനാണ്. ഫയദിന്റെ സഹോദരങ്ങള്‍:സൗദ,ഫഹദ്,ഉണീര്‍,ഷൈല,മെഹ്‌റ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















