എന്‍ജിനീയറാകാന്‍ എന്‍ട്രന്‍സ് വേണ്ട: മിനിമം മാര്‍ക്കും വേണ്ട, +2വിന്റെ മാര്‍ക്ക് മതി എല്ലാത്തിനും

നിലവില്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞ് നിരവധി പേര്‍ തൊഴില്‍ അന്വേഷിച്ച് നടക്കുന്നതിനിടയില്‍ കേരളം എന്‍ജിനീയര്‍മാരെക്കൊണ്ട് നിറക്കാന്‍ ഉറച്ച് കേരള സര്‍ക്കാര്‍. മാനേജുമെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ സമൂല പൊളിച്ചെഴുത്താണ് ഈ മേഖലയില്‍ കൊണ്ടുവരാന്‍ പോകുന്നത്.
പ്രവേശന പരീക്ഷ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പ്രവേശത്തിന് അവസരമൊരുക്കി സര്‍ക്കാറും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മില്‍ കരാര്‍. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്വാശ്രയ കോളേജുകളെ സഹായിക്കാനാണ് മാറ്റം. +2 മാര്‍ക്കും എഞ്ചിനിയറിങ് പ്രവേശനത്തിന് പ്രധാന മാനദണ്ഡം. +2 മാര്‍ക്കിനോടൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും കൂട്ടി പട്ടിക തയ്യാറാക്കും. എന്‍ട്രന്‍സിന് പൂജ്യം മാര്‍ക്ക് കിട്ടിയാലും +2വിന് നല്ല മാര്‍ക്കുണ്ടെങ്കില്‍ ഇനി എഞ്ചിനിയര്‍മാരാകാം എന്നതാണ് പ്രത്യേകത. പ്രവേശ നടപടികളുടെ മേല്‍നോട്ട ചുമതലയുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ എതിര്‍പ്പോടെയാണ് നടപ്പാക്കിയതെന്നാണ് സൂചന.
എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 10 മാര്‍ക്ക് എങ്കിലും ലഭിക്കാത്തവരെ അയോഗ്യരാക്കുന്ന വ്യവസ്ഥ ഇത്തവണ ഒഴിവാക്കും. പ്രവേശന പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ചാലും പല്‍് ടുവിനു നിശ്ചിത ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ എന്‍ജിനീയറിങ് പ്രവേശനം നേടാം. സര്‍ക്കാര്‍ കോളേജുകളിലും സ്വാശ്രയ കോളേജുകളിലും രണ്ടു തരം മാനദണ്ഡവും എഞ്ചിനിയറിങ് പ്രവേശനത്തില്‍ ഉണ്ട്.
പ്രവേശ പരീക്ഷയില്‍ മിനിമം മാര്‍ക്കായ 10 ലഭിക്കാത്ത കുട്ടിക്കും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനത്തിന് അനുമതി നല്‍കുന്നതാണ് വ്യവസ്ഥ. ഇതിനായി പ്രവേശ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പട്ടിക സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന് ലഭ്യമാക്കാനും ഉത്തരവിലുണ്ട്. പട്ടികയില്‍നിന്ന് കോളജുകള്‍ക്ക് സീറ്റ് നികത്താം. ഈ വ്യവസ്ഥ 2015-16 വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നും ഉത്തരവിലുണ്ട്. ഉത്തരവില്‍ 18ാം നമ്പറായാണ് വിവാദ വ്യവസ്ഥ. ഇതോടെ പ്രവേശ പരീക്ഷ പാസായില്ലെങ്കിലും പഌ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശം നേടാനാകും.
+2 മാര്‍ക്ക് മാനദണ്ഡമാക്കുമ്പോള്‍ എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കുന്നതേയുള്ളൂ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുമ്പോള്‍ സംസ്ഥാനത്തെ എഞ്ചിനിയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങ് കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവരും. ഇതൊഴിവാക്കാനാണ് എന്‍ട്രന്‍സിന്റെ സാധ്യത നിലനിര്‍ത്തിക്കൊണ്ട് മാര്‍ക്കിനെ അടിസ്ഥാന യോഗ്യതയാക്കി മാറ്റുന്നത്. എഞ്ചിനിയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററുകളുടെ സമ്മര്‍ദ്ദം തന്നെയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. +2 മാര്‍ക്ക് അടിസ്ഥാന യോഗ്യതയാക്കിയാലേ സ്വാശ്രയ കോളേജുകള്‍ക്ക് പിടിച്ചു നില്‍ക്കാനാകൂ എന്ന മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിച്ചാണ് പുതിയ തീരുമാനങ്ങള്‍. കഴിഞ്ഞ വര്‍ഷം വരെ പഌ് ടുവിന് മാത്സിന് പ്രത്യേകമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവക്ക് ഒന്നിച്ചും 50 ശതമാനം മാര്‍ക്ക് നേടുകയും പ്രവേശ പരീക്ഷയില്‍ മിനിമം മാര്‍ക്കായ 10 ലഭിക്കുകയും ചെയ്തവര്‍ക്കായിരുന്നു എന്‍ജിനീയറിങ് പ്രവേശം അനുവദിച്ചത്. ഈ വ്യവസ്ഥ ഇത്തവണ സര്‍ക്കാര്‍ സീറ്റിലേക്ക് മാത്രമാക്കി. എ.ഐ.സി.ടി.ഇ നിബന്ധന ഉയര്‍ത്തിയായിരുന്നു പഌ് ടു പരീക്ഷയില്‍ 45 ശതമാനം മതിയെന്ന വ്യവസ്ഥക്കായി മാനേജ്‌മെന്റുകള്‍ വാദിച്ചത്. ഇത് മാനേജ്‌മെന്റ് സീറ്റില്‍ ബാധകമാക്കി നേരത്തേതന്നെ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പ്രവേശപരീക്ഷ പാസാകണമെന്ന നിബന്ധന എടുത്തുകളഞ്ഞത്. പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന വാദം ഉയര്‍ത്തിയാണ് മാനേജ്‌മെന്റുകള്‍ തോറ്റവര്‍ക്കും പ്രവേശത്തിന് അനുമതി നല്‍കുന്ന കരാറില്‍ എത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















