അറുപതുവയസ്സുവരെയുള്ള വൃദ്ധരും മീന്‍കടച്ചവടക്കാരനും ബാര്‍ബറും സ്‌കൂളില്‍ ഗേറ്റ്‌വെക്കാനെത്തിയ തൊഴിലാളിയും 13വയസ്സുകാരിയെ പീഡിപ്പിച്ചു, കുട്ടിയുടെ മൊഴിയില്‍

ആറാംക്ലാസ് വിദ്യാര്‍ഥിനിയും 13വയസ്സുകാരിയുമായ പെണ്‍കുട്ടിയെ അറുപതുവയസ്സുവരെയുള്ള വൃദ്ധരും മീന്‍കടച്ചവടക്കാരനും ബാര്‍ബറും സ്‌കൂളില്‍ ഗേറ്റ്‌വെക്കാനെത്തിയ തൊഴിലാളിയും എല്ലാം പീഡിപ്പിച്ചിതായി റിപ്പോര്‍ട്ട്. നാലുവര്‍ഷത്തോളമായി പീഡനത്തിനിരയായ പെണ്‍കുട്ടിയെ 40ഓളംപേര്‍പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.അഞ്ചുപേര്‍ പണമടച്ചണ്‍ശേഷം പിന്‍മാറിയതായും പെണ്‍കുട്ടി വ്യക്തമാക്കി. ാല്‍പതോളംപേര്‍ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടിക്ക് കൃത്യമായി അറിയാവുന്നത് അഞ്ചുപേരെമാത്രമാണ്. മറ്റുള്ളവരെയൊന്നും കുഞ്ഞിന് ഓര്‍മയില്ല.
മാതാപിതാക്കള്‍ ലൈംഗിക തൊഴിലാളിയാക്കിയോടെ കാര്യംസാധിക്കാനെത്തിയ പലരും സഹതാപം പ്രകടിപ്പിച്ചതോടൊപ്പം പീഡിപ്പിക്കുകയും ചെയ്തു. പീഡിപ്പിക്കാനെത്തുന്നവരില്‍ ഭൂരിഭാഗംപേരും എന്തിനാണു ചെറിയപ്രായത്തില്‍ ഈമേഖലയിലെത്തിയതെന്നു പറഞ്ഞത് സഹതിപ്പിക്കാറുണ്ട്. എന്നാല്‍ ഏജന്റുമാര്‍ക്ക് പണം നല്‍കിയ ശേഷം കുട്ടിയെ കണ്ട് പിന്‍മാറിയ ചിലര്‍ ഇക്കാര്യം സി.ഡബ്ല്യൂ.സി.യുടെ ടോള്‍ ഫ്രീ നമ്പറായ 1098ല്‍ വിളിച്ചുപറഞ്ഞിരുന്നു.
എന്നാല്‍ സംഭവം നടക്കുന്ന സ്ഥലം എവിടെയാണെന്നു കൃത്യമായി അറിയാത്തതും ഫോണ്‍കോളിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാകാത്തതുമാണു സംഭവം പുറംലോകംഅറിയാതിരിക്കാനിടയാക്കിയത്. അതോടൊപ്പംകുട്ടിയുടെ മാതാവ് ലൈംഗിക തൊഴിലായും കോട്ടയ്ക്കല്‍പോലീസില്‍ നേരത്തെ പരാതിയുള്ള സ്ത്രീകൂടിയാണ്. പെണ്‍കുട്ടി ലൈംഗികതൊഴിലാളിയാണെന്ന സംഭവം നേരത്തെ കോട്ടയ്ക്കല്‍ പോലീസ് അറിഞ്ഞിട്ടും മൗനംപാലിക്കുകയായിരുന്നു. വിഷയത്തില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടതോടെയാണ് പോലീസ് കുട്ടിയെ പിടികൂടിയത്. ലൈന്‍പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൂട്ടികൊണ്ട് പോയതോടെ കുട്ടിയെ കാണാായ മാതാപിതാക്കള്‍ കോട്ടയ്ക്കല്‍ പോലീസ് സറ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണു ചൈല്‍ഡ്‌ലൈന്‍ ഇവരേയുംപിടികൂടി പോലീസിനെ ഏല്‍പിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് കയര്‍ക്കാനും ശ്രമിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഹാരിസ് പഞ്ചിളി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മറ്റുള്ള കുട്ടികളുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി രേഖപ്പെടുത്തി. സംഭവത്തില്‍ മജിസ്‌ട്രേറ്റ് നേരിട്ട് മൊഴിയെടുക്കുന്ന നടപടിയെടുക്കണമെന്ന് ചൈല്‍ഡ്‌വെല്‍ഫെയര്‍കമ്മിറ്റിയും ചൈല്‍ഡ് ലൈനും പോലീസിന് നിര്‍ദ്ദേശം നല്‍കി.
പതിമൂന്നുകാരിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണു ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ ലഭിച്ചത് കോഴിക്കോട് സ്വദേശികളായ രക്ഷിതാക്കള്‍ രണ്ട് വര്‍ഷത്തോളമായി കോട്ടയ്ക്കലിലെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരാണ്. പെണ്‍കുട്ടിയുടെ മാതാവ് ആറാമത്തെ ഭര്‍ത്താവിനോടൊപ്പമാണ് ഇവിടെ താമസം. വിവിധ വിവാഹങ്ങളിലായി മൊത്തം ഏഴുമക്കളുണ്ട്. അവസാനത്തെ രണ്ടുമക്കളാണ് ഇപ്പോഴത്തെ വിവാഹത്തിലുളളത്. മാതാവിന്റെ ആദ്യഭര്‍ത്താവിലെ മകനാണ് 13കാരിയുടെ അനിയത്തിയെയും അനുജനെയും പീഡിപ്പിച്ചത്. ഇവരെ ഇന്ന് വൈദ്യപരിശോധയ്ക്ക് ഹാജരാക്കും. പ്രതിയെ മുമ്പ് മോഷണക്കുറ്റത്തിന് തവനൂര്‍ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ നോട്ടീസ് അയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















