കള്ളനെ കിട്ടി, പ്രച്ഛന്നവേഷത്തില്‍ അട്ടക്കുളങ്ങര ജയിലിലെത്തി സരിത എസ്. നായരെ കണ്ടത് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയെന്ന് വെളിപ്പെടുത്തല്‍

പ്രച്ഛന്നവേഷത്തില്‍ അട്ടക്കുളങ്ങര ജയിലിലെത്തി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ കണ്ടത് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് കുമാറാണെന്ന് വെളിപ്പെടുത്തല്‍. ഗണേഷുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്രദീപ് നാളെ ഹാജരാകണമെന്ന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
2013 ജൂലായ് 27ന് സരിതയുടെ അമ്മയോടൊപ്പമാണ് പ്രദീപ് ജയിലിലെത്തിയത്. തിരിച്ചറിയപ്പെടാതിരിക്കാന്‍ തോള്‍ വരെയുള്ള വിഗ് വച്ച് മുഖത്ത് ചായം പുരട്ടിയയാണ് പ്രദീപ് എത്തിയത് . സന്ദര്‍ശകന്റെ രൂപത്തെപ്പറ്റി ജയിലിലെ ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പി.ശ്രീരാമന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
നേരത്തെ തന്നെ സരിതയെ സന്ദര്‍ശിച്ച ആ അജ്ഞാതന്‍ ആരാണന്നതിനെ കുറിച്ച് പല അന്വേഷണങ്ങള്‍ ഉണ്ടായെങ്കിലും കണ്ടത്താനായില്ല. ജയില്‍ സന്ദര്‍ശിച്ചവരുടെ രജിസ്റ്ററില്‍ തിരുത്തലുകള്‍ കണ്ടത്തിയിരുന്നു. ഇതിനെക്കുറിച്ച് ജയില്‍ വാര്‍ഡന് ഉചിതമായ ഉത്തരം നല്‍കാനും കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് പ്രിസണ്‍ ഓഫീസറുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയത്. അതിലാണ് പ്രദീപിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















