പാഠപുസ്തക വിതരണം; കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ഡി.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനു നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ഇതെതുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. രാവിലെ 11.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
സംഘര്‍ഷത്തെ തുടര്‍ന്ന് 14 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സി.ഐ ആസാദുള്‍പ്പടെ പൊലീസുകാര്‍ക്കും നിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ സി.പി.എം നേതാക്കളെ തടഞ്ഞുവെച്ചു എന്നുപറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച് ലോക്കപ്പില്‍ ഇട്ടു എന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















