അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ തീരുമാനമായി

പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാന്‍ തീരുമാനമായി. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
പ്രതിരോധത്തിനും വന്ധ്യംകരണത്തിനും ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ സജ്ജമാക്കും. നായ്ക്കളെ കുത്തിവയ്പ്പിനായി ആശുപത്രിയില്‍ എത്തിക്കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്.
പേവിഷബാധയേറ്റ നായകളുടെ ശല്യം നിയന്ത്രിക്കാനുള്ള മാര്‍ഗം ചര്‍ച്ച ചെയ്യാന്‍ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കാനും തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















