സ്വന്തം മകളെ മൂവായിരം രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയ മാതാപിതാക്കള്‍

രക്ഷിക്കേണ്ട കരങ്ങള്‍ത്തന്നെ വില്‍പ്പന നടത്തിയ സംഭവമാണ് കോട്ടക്കല്‍ പീഡനം. അതും കുട്ടിയുടെ സ്വന്തം ഉമ്മ. പതിമുന്ന് കാരിയെ നിരവധി പേര്‍ക്കാണ് ഇവര്‍ കാഴ്ച്ചവച്ചത്. മുവായിരം രൂപയ്ക്ക് മകളെ വാടയ്ക്ക് കൊടുത്തുവെന്ന് വെളിപ്പെടുത്തല്‍ മതി ഇവരുടെ ക്രൂരതയ്ക്ക് തെളിവ് . പതിമൂന്നുകാരിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ 12 പേരാണ് ഇതുവരെ അരസ്റ്റിലായിട്ടുള്ളത്. കോട്ടയ്ക്കല്‍ സൂപ്പി ബസാര്‍ സ്വദേശി സെയ്തലവി (60), പറപ്പൂരിലെ അലവിക്കുട്ടി (55), കോട്ടൂര്‍ സ്വദേശിയായ രാജീവ് (36), മലപ്പുറത്തുള്ള ടി. മുജീബ് (43), കാവതികളത്തെ മുസ്തഫ (28), പണിക്കര്‍കുണ്ട് സ്വദേശി സല്‍മാന്‍ (23), വില്ലൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ (22), പുഴക്കാട്ടിരിയിലെ മുഹമ്മദ് റിഷാദ് ഷാ (25), വലിയപറമ്പ് അരിച്ചോള്‍ ഷഫീഖലി (24), കുറുപ്പിന്‍പടി സ്വദേശി അബ്ദുല്‍ മുനീര്‍ (28), കോഴിക്കോട് വെള്ളയില്‍ സ്വദേശിനി സൗദ (40), കൊയിലാണ്ടി സ്വദേശി ഹമീദ് (48) എന്നിവരെയാണ് തിരൂര്‍ സിഐ എം. മുഹമ്മദ് ഹനീഫയും സംഘവും അറസ്റ്റ് ചെയ്തത്. നാലു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഒരാള്‍ വിദേശത്തേക്കു കടന്നതായി സൂചനയുണ്ടെന്നും പൊലീസ് അറിയിച്ചു. കോട്ടയ്ക്കലിനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരവെ മാതാവും രണ്ടാനച്ഛനും ചേര്‍ന്നു കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചെന്നാണു കേസ്. അറസ്റ്റിലായ സെയ്തലവി, മുജീബ് റഹ്മാന്‍ എന്നിവര്‍ ആവശ്യക്കാരെ എത്തിക്കുന്ന ഏജന്റുമാരാണ്.
കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നു കഴിഞ്ഞദിവസം വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. കുട്ടിയെ കൈമാറാന്‍ മാതാവ് 3,000 രൂപയാണു വാങ്ങിയിരുന്നത്. ഏജന്റ് 500 രൂപ കമ്മിഷനായി ഈടാക്കിയിരുന്നത്രെ. ഇപ്പോഴത്തെ സംഭവത്തില്‍ ഇരയായ കുട്ടിയുടെ ഇളയ സഹോദരിയും സഹോദരനും പീഡനത്തിന് ഇരയായെന്ന പരാതി അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ തിങ്കള്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















