പിഎസ്‌സിയില്‍ പൊട്ടിത്തെറി; ചെയര്‍മാനെതിരെ അന്വേഷണത്തിന് സെക്രട്ടറിക്ക് ചുമതല

പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനെതിരെ ഉമ്മന്‍ചാണ്ടി തിരിയുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു പിഎസ്‌സി ചെയര്‍മാന്‍. കെ ബാബുവിന്റെ നോമിനിയായാണ് അദ്ദേഹം പിഎസ്‌സി ചെയര്‍മാനായത്. കാലടി ശങ്കര സര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയില്‍ നിന്നും നിരന്തരമായി പീഡനം ഏറ്റുവാങ്ങിയ കെ എസ് രാധാകൃഷ്ണന്‍ സിപിഎം ഭരണത്തിന്റെ രക്തസാക്ഷിയായപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടി തന്നെ കെഎസ് രാധാകൃഷ്ണന് പിസ്‌സി അധ്യക്ഷ സ്ഥാനം നല്‍കിയത്.
പിഎസ്‌സിയില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ അംഗങ്ങളായതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. കോണ്‍ഗ്രസ് നേതാക്കളാണ് പിഎസ്‌സി അംഗങ്ങളായത്. എന്നാല്‍ മുന്‍വൈസ് ചാന്‍സലറായ കമ്മീഷന്‍ അധ്യക്ഷന്‍ നേതാക്കളെ അവഗണിക്കാന്‍ തുടങ്ങി. അവരുടെ വാക്കുകള്‍ക്ക് വിലകല്പിക്കാതായതോടെ നേതാക്കള്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചു.
ഇതിനിടെ പിഎസ്‌സി സെക്രട്ടറിയായി സര്‍ക്കാര്‍ സാജി ജോര്‍ജിനെ നിയമിക്കാന്‍ തീരുമാനിച്ചു. സാജു നേരത്തെ ഡോ. രാധാകൃഷ്ണന്റെ സെക്രട്ടറിയായിരുന്നു. പിഎസ്‌സി അംഗങ്ങളുടെ യാത്രാബത്ത സംബന്ധിച്ച് പരാതിയുമായി അംഗങ്ങള്‍ ചെയര്‍മാനെ കണ്ടപ്പോള്‍ അതെല്ലാം താന്‍ തന്റെ സെക്രട്ടറിയെ പറഞ്ഞേല്പിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ മറുപടി നല്‍കി. ഇതു കേട്ടപാടെ തന്നെ ഏല്‍പ്പിച്ചില്ലെന്ന് സാജു ജോര്‍ജ് പറഞ്ഞു. ഇത് ചെയര്‍മാന് അപമാനമായി മാറി. അതോടെ അവര്‍ തമ്മിലുള്ള ശീതസമരം ആരംഭിച്ചു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും സാജുവിനെ നീക്കി.
സാജു ജോര്‍ജ് കോണ്‍ഗ്രസിന്റെ നോമിനിയാണ്. അദ്ദേഹത്തെ പിഎസ്‌സി സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ ചെയര്‍മാന്‍ രംഗത്തെത്തി. ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് മുമ്പില്‍ പരാതിയുമായെത്തി. ഇതോടെ സര്‍ക്കാരും ചെയര്‍മാനും തെറ്റി.
ഇതിനിടെയാണ് ചെയര്‍മാനെതിരെ എറണാകുളത്തുകാരന്‍ ഗവര്‍ണറെ കണ്ടത്. ചെയര്‍മാന്‍ സ്വത്ത് വിവരം പ്രഖ്യാപിച്ചില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതായും ആരോപണം ഉയര്‍ന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‌സി പ്രതിസ്ധിയിലാണെന്ന് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാല്‍ ചെയര്‍മാനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിന് നിര്‍ദ്ദേശം നല്‍കി. സാജു ജോര്‍ജ് ചെയര്‍മാന്റെ ശത്രുവായിരിക്കെ അന്വേഷണം ഏതു തരത്തിലാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തര്‍ക്കം മുറുകി പിഎസിയില്‍ ഇപ്പോള്‍ പരീക്ഷ നടത്താന്‍ ഫണ്ടില്ലെന്നാണറിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















