പുതിയ ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഇന്ന് സര്‍ക്കാരിന് മുന്നിലെത്തും, സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 17000, കൂടിയത് 1,20,000, വെട്ടിക്കുറയ്ക്കുന്നത് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍

കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാനുള്ള പുതിയ ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ന് സര്‍ക്കാരിന് മുന്നിലെത്തും.കടം വാങ്ങിയും സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുന്ന പാവപ്പെട്ടരെ വീണ്ടും വീണ്ടും കയറ്റി ഇറക്കി ആനന്തം കണ്ടത്തുന്ന ഏമാന്‍മാരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. വികസനത്തിനുതകുന്നതുപം ജനക്ഷേമപരവുമാ ഫയലുകള്‍ വെച്ചുതാമസിച്ച് ജനപ്രധിനിധികളെയും പൊതുജനങ്ങളെയും കോക്കിറികാണിക്കുന്ന ഉദ്യോഗസ്ഥരുള്ള നാടാണ് കേരളം. എന്നാല്‍ ഇതൊക്കെ കാണിക്കാനുള്ള എല്ലാ അവകാശവും ഗവണ്‍മെന്റ് അവര്‍ക്ക് നല്‍കുന്നുണ്ട്. പാവപ്പെട്ടവരുടെ കക്കൂസിനും കല്യാണത്തിനും വരെ നികുതികൂട്ടിയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ ഉദ്യോഗസ്ഥരെ തീറ്റിപോറ്റുന്നത്. എത്രകൂട്ടിയാലും പോരാപോരാ എന്നുപറഞ്ഞ് വീണ്ടും സമരം ചെയ്യും. കുറഞ്ഞ് പോയി, അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്നുപറഞ്ഞ് ജോലിയെടുക്കാതെ പട്ടിണി കിടന്നും സമരം ചെയ്യും. അവസാനംസര്‍ക്കാര്‍ വീണ്ടും ഇവരുടെ ആവശ്യം അംഗകരിക്കും. പാവപ്പെട്ടവന്റെ ആനുകൂല്യം വെട്ടിക്കുറച്ചും സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ദിപ്പിക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന എല്ലാ സര്‍ക്കാരും ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ചാണ് പോകുന്നത്. അതു പോലെ തന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും.
ഇന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്ന ശമ്പള പരിഷ്‌കരണ ശുപാര്‍ശ അടങ്ങുന്ന പത്താം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും ഇരട്ടിയാക്കാനാണ് നിര്‍ദ്ദേശം.
സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായി നിശ്ചയിച്ചാണ് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റെ അടിസ്ഥാന ശമ്പളം 21,000 രൂപയും അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റേത് 26,500 രൂപയുമാക്കി ഉയര്‍ത്തിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കാകട്ടെ 17,000 രൂപയാണ് അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍ ഉള്‍പെടെ പരമാവധി ശമ്പളമാകട്ടെ 35,700 രൂപയും. നിലവില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 8,730 മാത്രമാണ്, പരമാവധി ശമ്പളം 12,550 രൂപയും. ഹൈസ്‌കൂള്‍ അദ്ധ്യാപകരുടെ (എച്ച്എസ്എ) അടിസ്ഥാന ശമ്പളം 30,700 രൂപയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റേത് 28,000 രൂപയുമായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. നിലവില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളം 14,620 മാത്രമാണ്.
ശമ്പള പരിഷ്‌കരണ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പരിഷ്‌കരണം നടപ്പാവുക. കുടിശ്ശിക പി. എഫില്‍ ലയിപ്പിക്കാനാണ് ശുപാര്‍ശ. വിവിധ വകുപ്പുകളില്‍ അധികമുള്ള 30,000 ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനര്‍വിന്യസിപ്പിക്കും. ഉയര്‍ന്ന ശമ്പള സ്‌കെയിലുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിയിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. മുന്‍കാലങ്ങളില്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിരുന്ന സ്‌പെഷ്യല്‍ പേ നിറുത്തലാക്കും. ഇതിന് ആനുപാതികമായി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത, കണ്ണട അലവന്‍സ് തുടങ്ങിയവയില്‍ വര്‍ദ്ധന വരും. നിലവിലുള്ള 27 സ്‌കെയിലുകള്‍ നിലനിര്‍ത്തും. ഗ്രാറ്റുവിറ്റി പതിനഞ്ച് ലക്ഷമായി ഉയര്‍ത്തും. നിലവില്‍ കുറഞ്ഞ ഗ്രാറ്റുവിറ്റി ഏഴ് ലക്ഷമാണ്.
80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് പുതിയ സ്‌കെയിലുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. പന്ത്രണ്ട് ശതമാനം വീതം വെയിറ്റേജും ഫിറ്റ്‌മെന്റ് അലവന്‍സുകളും ഉള്‍പ്പെടുത്തി അടിസ്ഥാന ശമ്പളം 17,000 രൂപയായി നിശ്ചയിക്കുകയായിരുന്നു. 8,500 രൂപയായിരുന്നു കഴിഞ്ഞ ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അടിസ്ഥാന ശമ്പളം. കഴിഞ്ഞ തവണത്തെ കൂടിയ ശമ്പളം 59,840 ആയിരുന്നു. 2000 മുതല്‍ 12,000 രൂപവരെയാണ് വര്‍ദ്ധന. കഴിഞ്ഞ തവണത്തെ വര്‍ദ്ധന 1104 മുതല്‍ 4,490 രൂപ വരെയായിരുന്നു. ഏറ്റവും കുറഞ്ഞ ഇംക്രിമെന്റ് 450 രൂപ. കൂടിയത് 2000 രൂപ. നിലവില്‍ 230 രൂപയും 1200 രൂപയുമാണ്.
പൂര്‍ണ പെന്‍ഷനുള്ള കുറഞ്ഞ സര്‍വീസ് പരിധി 30 വര്‍ഷമെന്നത് 25 വര്‍ഷമായി കുറയ്ക്കാനും വിരമിക്കല്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി ഉയര്‍ത്താനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സര്‍ക്കാര്‍ ഈ ശുപാര്‍ശ എങ്ങനെ നടപ്പാക്കണമെന്ന് മന്ത്രിതല സമിതി നിര്‍ദ്ദേശിക്കും. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 8,500 രൂപയും കൂടിയത് 60,000 രൂപയുമായിരിക്കും. കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക കുറഞ്ഞ പെന്‍ഷനായും ഉയര്‍ന്ന ശമ്പളത്തിന്റെ പകുതി കൂടിയ പെന്‍ഷനായും കണക്കാക്കിയാണ് പെന്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ പെന്‍ഷന്‍ തുകയില്‍ വ്യത്യാസം വരാം.
ജസ്റ്റ്‌സ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനും ഹൈക്കോടതി അഡ്വ: ടി. വി. ജോര്‍ജ് അംഗവും, കെ. വി. തോമസ് മെമ്പര്‍ സെക്രട്ടറിയുമായ പത്താം ശമ്പളക്കമ്മിഷന്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കുക. മന്ത്രിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















