വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നവരില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന ട്രാന്‍സാക്ഷന്‍ ഫീസും സേവനനികുതിയും പൂര്‍ണമായി ഒഴിവാക്കി

വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നവരില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന ട്രാന്‍സാക്ഷന്‍ ഫീസും സേവനനികുതിയും പൂര്‍ണമായി ഒഴിവാക്കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഓണ്‍ലൈന്‍ പണമടയ്ക്കല്‍ സൗകര്യം നല്‍കിയിരുന്ന ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ അധികതുക ഇനി കെ.എസ്.ഇ.ബി. അതത് ബാങ്കുകള്‍ക്ക് നല്‍കും. കെ.എസ്.ഇ.ബിക്കുവേണ്ടി പെയ്‌മെന്റ് ഗേറ്റ്വേകളായി പ്രവര്‍ത്തിക്കുന്ന ടെക്‌പ്രോസസ്, കനറാ ബാങ്ക്/പേയു എന്നിവ ബില്ലൊന്നിന് യഥാക്രമം മൂന്ന് രൂപ 60 പൈസയും നാല് രൂപ 49 പൈസയുമാണ് അധികം ഈടാക്കിയിരുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍വഴി പണമടച്ചിരുന്നവരില്‍ നിന്ന് ബില്‍ തുകയുടെ 0.78 മുതല്‍ 1.12 ശതമാനം വരെയുള്ള തുകയായിരുന്നു ട്രാന്‍സാക്ഷന്‍ ഫീ ആയി ഈടാക്കിയിരുന്നത്.
ഈ തീരുമാനത്തോടെ ഇത്തരം അധികച്ചെലവ് ഇല്ലാതാവും. വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രത്യേക ആനുകൂല്യം wss.kseb.in എന്ന വെബ്‌സൈറ്റിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും നാല്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും വൈദ്യുതിബില്‍ അടയ്ക്കാം. സംശയം തീര്‍ക്കാന്‍ 1912 എന്ന നമ്പരില്‍ കെ.എസ്.ഇ.ബി.യുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഈ നമ്പര്‍ ഡയല്‍ ചെയ്തശേഷം \'5\' അമര്‍ത്തിയാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച വിവരം അറിയാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















