കരിപ്പൂര്‍സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന 10 അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ജാമ്യം അനുവദിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പത്ത് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് മഞ്ചേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ. പ്രതികള്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പ്രവേശിക്കാന്‍ പാടില്ല. ആഴ്!ചയില്‍ ഒരിക്കല്‍ അന്വോഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.
കേസില്‍ ഒളിവിലുള്ള മൂന്ന് അഗ്‌നിശമനസേനാംഗങ്ങളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സിഐഎസ്എഫ് ജവാന്‍മാരുടെ ജാമ്യവ്യവസ്ഥ ഹൈക്കോടതി ഇളവ് ചെയ്!തു. 5,35,000 രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി. ഒന്നു മുതല്‍ നാല് വരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















