മരംമുറിക്കല്‍ വിവാദം; സിപിഐ സംസ്ഥാന നിര്‍വാഹകസമിതി 23ന് ചേരും
മരംമുറിക്കല്‍ വിവാദം ചര്‍ച്ചചെയ്യാന്‍ സിപിഐ സംസ്ഥാന നിര്‍വാഹകസമിതി 23ന് ചേരും. ചര്‍ച്ച വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സിപിഐ യോഗം വിളിച്ചത്.
പാര്‍ട്ടി ഭരിച്ച രണ്ടു വകുപ്പുകള്‍ ആരോപണ നിഴലിലായതും സിപിഐയെ പ്രതിരോധത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍വാഹസമിതി യോഗം ചേരുന്നത്. യുഡിഎഫ് വിഷയത്തില്‍ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്നും ചര്‍ച്ച ചെയ്തേക്കും.
രാഷ്ട്രീയ തീരുമാനമനുസരിച്ച് റവന്യൂ വകുപ്പ് സദുദ്ദേശ്യത്തോടെ ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനിച്ചത് ഉദ്യോഗസ്ഥരെന്നാണ് സിപിഐയുടെ നിലപാട്.
https://www.facebook.com/Malayalivartha